മമ്മൂട്ടിയുെ ചോദ്യം... " 'ഹബീബ് മുഹമ്മദ് ' എന്ന നിന്നെ ആരാണ് അബിയാക്കിയത്..!! " ഉത്തരം ഇങ്ങനെ...
നിനക്ക് ആരാടാ ഈ പേരിട്ടതെന്ന മമ്മുക്കയുടെ ചോദ്യത്തിന് അന്ന് എനിക്ക് പെട്ടെന്ന് ഒരുത്തരം പറയാന്‍ കഴിഞ്ഞില്ല. അബിക്ക് ആരാണ് ഈ പേരിട്ടത്. 'ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ മമ്മൂട്ടി ചോദിച്ച ചോദ്യമാണിത്.
നിനക്ക് ആരാടാ ഈ പേരിട്ടതെന്ന മമ്മുക്കയുടെ ചോദ്യത്തിന് അന്ന് എനിക്ക് പെട്ടെന്ന് ഒരുത്തരം പറയാന്‍ കഴിഞ്ഞില്ല. അബി ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
അബിയുടെ ശിരിക്കുള്ള പേര് 'ഹബീബ് മുഹമ്മദ് എന്നാണ് . 'ഹബീബ് മുഹമ്മദ് എന്ന എന്നെ അബിയാക്കിയത് സത്യത്തില്‍ ഉത്സവ കമ്മിറ്റിക്കാരാണ്.
നാട്ടില് കലാപരിപാടികള്‍ക്കായി ചെല്ലുമ്ബോള്‍ പേര് അനൗണ്‍സ് ചെയ്യണമല്ലോ. നാട്ടിലെ ഒരു പരിപാടിക്ക് ചെന്നപ്പോള്‍ എന്റെ മുഴുവന്‍ പേര് അറിയാഞ്ഞിട്ടാകാം അവര്‍ അനൗണ്‍സ് ചെയ്തത് അബി എന്നായിരുന്നു.
അങ്ങനെ പിന്നീടുള്ള പരിപാടികളിലെല്ലാം ഞാന്‍ അബിയായി. അബി എന്നത് സത്യത്തില്‍ ചെറിയൊരു പേരാണ്. പേരിടുമ്ബോള്‍ നല്ല മുഴക്കമുള്ള അക്ഷരങ്ങള്‍ ഉണ്ടായാല്‍ നന്നായിരിക്കും. ലാല്‍ എന്നത് രണ്ടക്ഷരമുള്ള ചെറിയൊരു പേരാണ്.
പക്ഷേ അതിലെ മുഴക്കം ആളുകളെ ഒന്നുലയ്ക്കും.' അബി പേരിന്റെ കഥ പറഞ്ഞു.








No comments