അമ്പലപ്പുഴ.... എന്ന പാട്ടിന് ശേഷം ധോണിയുടെ മകൾ സിവ വീണ്ടും മലയാളം പാട്ടുമായി...!!
അദ്വൈതം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ അമ്ബലപ്പുഴെ ഉണ്ണി കണ്ണനോട് നീ എന്ന ഗാനം പാടി മലയാളികളെ ഞെട്ടിച്ചതാണ് മിസ്റ്റര്‍ കൂള്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ മകള്‍ സിവ ധോണി. കടുകട്ടി പദങ്ങള്‍ പോലും അനായാസം ആ കുഞ്ഞ് പാടുന്നത് കണ്ടപ്പോള്‍ ആരും ചോദിച്ചു പോയതാണ് ദൈവമേ ഇത് മലയാളി കുട്ടിയാണോ എന്ന്. ഇതിനെത്തുടര്‍ന്ന് അമ്ബലപ്പുഴ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് സിവയെ മുഖ്യാതിഥിയായി കൊണ്ടുവരാനുള്ള ആലോചനകളും നടന്നിരുന്നു.
ആ ഞെട്ടല്‍ മാറും മുന്‍പ് മറ്റൊരു മലയാള ഗാനവുമായി വീണ്ടും വന്നിരിക്കുകയാണ് കുഞ്ഞു സിവ. ഇത്തവണ കണി കാണും നേരം കമല നേത്രന്റെ എന്ന് തുടങ്ങുന്ന കൃഷ്ണ ഭക്തി ഗാനമാണ് സിവ പാടിയിരിക്കുന്നത്.
ഒട്ടും സുഖമില്ല എങ്കിലും പാടുന്നു എന്ന ക്യാപ്ഷനോടെ സിവയുടെ ഇന്‍സ്റ്റാഗ്രാം വഴിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. പാടുന്നതിനിടക്ക് ചുമക്കുന്നുമുണ്ട് സിവ. എങ്കിലും വന്‍ ആവേശത്തിലാണ് പാട്ടിന്റെ പല്ലവിയും അനുപല്ലവിയും പാടിത്തീര്‍ത്ത്.
സിവയുടെ ആദ്യ ഗാനം ഇറങ്ങിയപ്പോള്‍ മുതലേ സിവയെ മലയാളം പഠിപ്പിച്ചതാരാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു ആരാധകര്‍.
സിവയുടെ മലയാളിയായ ആയയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. കടുത്ത കൃഷ്ണ ഭക്തരായ ധോണിയുടെയും ഭാര്യ സാക്ഷിയുടെയും താത്പര്യപ്രകാരമാണ് അവര്‍ കുഞ്ഞു സിവയെ കണ്ണന്റെ പാട്ട് പഠിപ്പിച്ചതെന്നും പറഞ്ഞ് കേട്ടിരുന്നു.
ഉണ്ണി കണ്ണനെ പ്രകീര്‍ത്തിയ്ക്കുന്ന കണി കാണും നേരം കമല നേത്രന്റെ എന്ന് തുടങ്ങുന്ന കൃതി രചിച്ചത് പൂന്താനമാണ്. അത് ഇന്ന് കേള്‍ക്കുന്ന ഈണത്തിലേക്ക് ചിട്ടപ്പെടുത്തിയത് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന് വേണ്ടി ദേവരാജന്‍ മാസ്റ്റര്‍ ആണ്.
പി ലീലയും രേണുകയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സിവ അമ്ബലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ എന്ന ഗാനം പാടുന്നു




No comments