Breaking News

ചിക്കന്‍ 65ലെ 65 എന്താണെന്ന് ആര്‍ക്കെങ്കിലും അറിയുമോ.?




ചിക്കന് 65 എന്ന വിഭവം കഴിക്കാത്തവര് വളരെ ചുരുക്കമായിരിക്കും. എന്നാല്‍ ഈ വിഭവത്തിന് എങ്ങനെ ആ പേര് വന്നുവെന്ന് അറിയാമോ? ചിക്കന് 65 ലെ 65 എന്തിനെ സൂചിപ്പിക്കുന്നു എന്ന കാര്യമോ? ചിക്കന് 65-ന് ആ പേരുവന്നതിനു പിന്നില് നിരവധി കഥകളുണ്ട്.

ഇതിന്റെ പേരില്‍ പല കഥകളും പ്രചരിക്കുന്നുണ്ടെങ്കിലും അതിലെ സ്തയവസ്ഥ എന്താണെന്ന് ആര്‍ക്കും അറിയില്ല. ചിക്കന് 65 കഷണങ്ങളാക്കി പാചകം ചെയ്യുന്നത് കൊണ്ടാണെന്നും അതല്ല 65 ഇനം ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്നത് കൊണ്ടാണ് ആ പേര് വന്നത് എന്നുമൊക്കെയാണ് പൊതുവേയുള്ള കഥകള്‍.

ചെന്നൈയിലെ ബുഹാരി ഹോട്ടലിലാണ് 1965ല്‍ ഈ വിഭവം ആദ്യം ഉണ്ടാക്കിയതെന്ന് പറയപ്പെടുന്നു.

കോഴിയിറച്ചി 65 കഷ്ണമാക്കുന്നതുകൊണ്ടാണ് ഈ പേരെന്നും 65 മസാല കൂട്ടുകള്‍ ഉപയോഗിക്കുന്നതുകൊണ്ടാണെന്നും കഥകളുണ്ട്.

ചിക്കന് 65 ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകള്‍ തയ്യാറാക്കുന്നതിനും മറ്റുമായി 65 ദിവസത്തോളം വേണ്ടിവരും. ഇങ്ങനെ 65 ദിവസമെടുത്ത തയ്യാറാക്കുന്നതുകൊണ്ടാണ് ഈ വിഭവത്തിന് ചിക്കന് 65 എന്നു പേരു വന്നത് എന്നുമാണ് മറ്റൊരു കഥ.ജനിച്ച്‌ 65 ദിവസമായ കോഴിയെ വച്ച്‌ തയ്യാറാക്കുന്ന വിഭവമായത് കൊണ്ടാണ് ഇതിന് ചിക്കന് 65 എന്ന പേരു വന്നത് എന്നതാണ് മറ്റൊരു കഥ.

കൂട്ടത്തില്‍ ഏറ്റവും രസകരമായ കഥ ഇതൊന്നുമല്ല, ദക്ഷിണേന്ത്യയില്‍ ജോലി ചെയ്തിരുന്ന ഉത്തരേന്ത്യന്‍ പട്ടാളക്കാരാണ് ഈ വിഭവത്തിന് ചിക്കന് 65 എന്ന് പേര് നല്‍കിയതെന്നാണ്. മിലിട്ടറി കാന്റീനിലെ തമിഴ് മെനു വായിക്കാനറിയാത്ത പട്ടാളക്കാര്‍ വിഭവത്തിന്റെ നേരെയുള്ള അക്കങ്ങള്‍ പറഞ്ഞാണ് അവര്‍ക്കു വേണ്ടുന്ന വിഭവങ്ങള്‍ ഓര്‍ഡര് ചെയ്തിരുന്നത്.

65-ാം അക്കത്തിനു നേരെയുള്ള വിഭവത്തിനാണ് അവിടെ ഏറ്റവും കൂടുതല് ഓര്‍ഡര്‍ ലഭിച്ചിരുന്നത്. ഓര്‍ഡര്‍ ചെയ്യാനുള്ള എളുപ്പത്തിന് എല്ലാവരും ആ വിഭവത്തെ 65-ാമത്തെ വിഭവം എന്നു വിളിച്ചു ശീലിച്ചു. അങ്ങനെ ഒടുക്കം ചിക്കന് വച്ചുണ്ടാക്കുന്ന ആ 65-ാമത്തെ വിഭവത്തിന് ചിക്കന് 65 എന്നു തന്നെ പേരു വീഴുകയും ചെയ്തു എന്നാണ് കഥ.


No comments