Breaking News

വോട്ടിങ് യന്ത്രങ്ങളില്‍ തകരാറ് സംഭവിച്ചില്ലെങ്കില്‍ ബിജെപി പരാജയപ്പെടും; ഹാര്‍ദിക്ക് പട്ടേല്‍



വോട്ടിങ് യന്ത്രങ്ങളില്‍ തകരാറ് സംഭവിച്ചില്ലെങ്കില്‍ ബിജെപി പരാജയപ്പെടും; ഹാര്‍ദിക്ക് പട്ടേല്‍

 ഗുജറാത്ത് നയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ഹാര്‍ദിക്ക് പട്ടേല്‍. ഇലക്‌ട്രോണിക്ക് വോട്ടിങ്ങ് മെഷീനുകളില്‍ തകരാറ് സംഭച്ചില്ലെങ്കില്‍ ബിജെപി പരാജയപ്പെടുമെന്ന് ഹര്‍ദിക്ക് പട്ടേല്‍. വോട്ടിങ്ങ് യന്ത്രങ്ങളുടെ കാര്യത്തില്‍ സംശയമുണ്ടെന്നും ഹര്‍ദിക്ക് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെടട് പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റുമെന്ന് കരുതുന്നതായി ഹര്‍ദിക്ക് പട്ടേല്‍ പറഞ്ഞു.

വിവി പാറ്റ് യന്ത്രങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ പ്രാധാന്യം നല്‍കാതതിന്‍റെ കാരണമെന്താണെന്നും ഹര്‍ദിക്ക് ചോദിച്ചു. ഇൗ വിഷയത്തില്‍ സുപ്രീം കോടതി സ്വീകരിച്ച നലപാട് തനിക്ക് മനസിലായിട്ടില്ല.

വോട്ടിങ്ങ് യന്ത്രങ്ങള്‍ കേടുവന്നാലും വോട്ടെണ്ണല്‍ സുതാര്യമായി നടത്താന്‍ വിവി പാറ്റ് സംവിധാനം ആവശ്യമാണെന്നും ഹാര്‍ദിക്ക് കൂട്ടിച്ചേര്‍ത്തു.


വോട്ടെണ്ണലിനൊപ്പം വിവി പാറ്റ് യന്ത്രത്തിലെ സ്ലിപ്പുകളും എണ്ണണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം നേരത്തെ സുപ്രീം കോടതി നിരസിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിശദമായ പരാതി സമര്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. ഓരോ മണ്ഡലത്തിലെയും 20 ശതമാനം ബൂത്തുകളില്‍ വോട്ടെണ്ണലിനൊപ്പം വിവി പാറ്റ് സ്ലിപ്പുകളും എണ്ണണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം.

എന്നാല്‍ എസക്സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റുമെന്ന വാദവുമായി ലാലു പ്രസാദ് യാദവിന്‍റെ മകന്‍ തേജസ്വനി യാദവ് നേരത്തെ രംഗത്ത് വന്നിരുന്നു. എക്സിറ്റ് പോള്‍ ഫലം കണ്ട് അധികം സന്തോഷിക്കേണ്ടതില്ലെന്നാണ് രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വനി യാദവ് ഓര്‍മ്മിപ്പിച്ചത്. 2015ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ വലിയ പ്രവചനങ്ങളാണ് ബിജെപി അനുകൂലമായി പുറത്ത് വന്നത്. എന്നാല്‍ നേര്‍ വിപരീതമായാണ് ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ കാണാന്‍ സാധിച്ചതെന്നാണ് തേജസ്വനി യാദവ് പറഞ്ഞത്.


No comments