രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ അറിയിച്ച് കമല്‍ ഹാസന്‍, കൗതുകത്തോടെ രാഷ്ട്രീ നിരീക്ഷകര്‍
കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ നേര്‍ന്ന് നടന്‍ കമല്‍ ഹാസന്‍. കമലിന്റെ നീക്കങ്ങള്‍ കൗതുകത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു കമലിന്റെ അഭിനന്ദനം.
'അഭിനന്ദനങ്ങള്‍ രാഹുല്‍ ജി. നിങ്ങളുടെ സ്ഥാനം നിങ്ങളെ നിര്‍വചിക്കില്ല, എന്നാല്‍, താങ്കളുടെ സ്ഥാനം താങ്കള്‍ക്ക് നിര്‍വചിക്കാനാവും. താങ്കളുടെ മുന്‍ഗാമികളെ ഞാന്‍ ആരാധിക്കുന്നു. നന്നായി പ്രവര്‍ത്തിക്കാനും എന്റെ ആരാധനയ്ക്കു പാത്രമാകുവാനും താങ്ങള്‍ക്കു കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിനുള്ള കരുത്ത് അങ്ങയ്ക്കുണ്ടാകട്ടെ.' ഇങ്ങനെയാണ് കമലിന്റെ ട്വീറ്റ്.
രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് കമല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വ്യക്തമായ ചിത്രം കമല്‍ ഇതുവരെ നല്‍കിയിട്ടില്ല.
കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് കമല്‍ ചര്‍ച്ച നടത്തിയിരുന്നു. അതേ തുടര്‍ന്ന് കമല്‍ സിപിഎമ്മിലേക്കെന്ന മട്ടില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍, പിന്നീട് കമല്‍ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും കമല്‍ രംഗത്തെത്തി. ബിജെപിയോട് കമല്‍ അടുക്കുകയാണെന്ന തോന്നലുണ്ടാക്കിയെങ്കിലും കമല്‍ പിന്നീട് നയം വ്യക്തമാക്കാതെ വഴുതിമാറുകയാണുണ്ടായത്.


No comments