സി.പി.എം സമ്മേളന പോസ്റ്ററില്‍ കിം ജോംഗ് ഉന്‍: പരിഹാസവുമായി വി.ടി.ബല്‍റാം
സി.പി.എം സമ്മേളന പോസ്റ്ററില്‍ കിം ജോംഗ് ഉന്‍: പരിഹാസവുമായി വി.ടി.ബല്‍റാം
സി.പി.എം നെടുങ്കണ്ടം ഏരിയ സമ്മേളനത്തോട് അനുബന്ധിച്ച് സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡില്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ചിത്രം അച്ചടിച്ചതിനെ പരിഹസിച്ച് വി.ടി. ബല്‍റാം എം.എല്‍.എ രംഗത്ത്.
മോര്‍ഫിംഗ് അല്ലാത്രേ, ഒറിജിനല്‍ തന്നെ ആണത്രേ!കിം ഇല്‍ സുങ്ങ് കുടുംബത്തിലെ സ്ത്രീകളുടെ പ്രസവത്തിന്റെ കണക്കെടുക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് സമയമില്ലാത്തത് കൊണ്ടായിരിക്കും എന്ന് തോന്നുന്നു!! എന്ന അടിക്കുറിപ്പോടു കൂടിയാണ് ബല്‍റാം ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ജില്ലാ പാര്‍ട്ടി നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വൈദ്യുതി മന്ത്രി എം.എം. മണിയുടെ മണ്ഡലത്തിലാണ് സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഉത്തര കൊറിയന്‍ ഏകാധിപതിയുടെ ഫ്ലെക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സമ്മേളനവുമായി ബന്ധപ്പെട്ട പരിപാടിയുടെ വിശദ വിവരങ്ങളും ഫ്ലെക്സിലുണ്ട്. സ്വന്തം കുടുംബാംഗങ്ങളെ ക്രൂരമായി കൊല ചെയ്ത ഭരണാധികാരിയുടെ ചിത്രം ഫ്ലെക്സില്‍ അച്ചടിച്ചതിനെതിരെ ശനിയാഴ്ച ആരംഭിച്ച സമ്മേളനത്തില്‍ ചര്‍ച്ചയായി.
ലോക പ്രശസ്തരായ കമ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഫ്ലെക്സുകള്‍ പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ഉത്തരകൊറിയന്‍ ഏകാധിപതിയുടെ ചിത്രം വച്ചതില്‍ പലനേതാക്കളും അമര്‍ഷംരേഖപ്പെടുത്തി. എന്നാല്‍ ബോര്‍ഡുകള്‍ വച്ചത് മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി. ജില്ലാ നേതൃത്വത്തിന്റെ അറിവോടെയല്ല ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്ന് ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ പറഞ്ഞു.


No comments