ഓഖി; കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രി തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ല, രാജ്ഭവനില്‍ ഒരു മണിക്കൂര്‍...
ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ല. തിരുവന്തപുരത്ത് ഒരു മണിക്കൂര്‍ മാത്രമേ ചെലവിടൂവെന്നാണ് വിവരം. തുടര്‍ന്ന് രാജ്ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. രാജ്ഭവനിലേക്ക് ദുരന്തത്തില്‍പെട്ട മത്സ്യത്തൊഴിലാളികളെ എത്തിക്കാനും ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
തിരുവനന്തപുരത്തിന് പുറമെ ലക്ഷദ്വീപും കന്യാകുമാരിയും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്. 18ന് അര്‍ധ രാത്രിയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി 19നു പുലര്‍ച്ചെ ലക്ഷദ്വീപിലെ അഗത്തിയിലേക്കു പോകും.
പത്തിന് കവരത്തി സന്ദര്‍ശിക്കുന്ന അദ്ദേഹം ഉച്ചകഴിഞ്ഞ് 1.50ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും. തുടര്‍ന്ന് കന്യാകുമാരിയിലേക്ക് പോകും. കന്യാകുമാരിയിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി വൈകുന്നേരം 4.45നു തിരുവനന്തപുരം വിമാനത്താവളത്തില്‍ മടങ്ങിയെത്തും. ഇതിനുശഷം പൂന്തുറയിലെയോ വിഴിഞ്ഞത്തെയോ ദുരന്തബാധിത മേഖല സന്ദര്‍ശിക്കുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിട്ടുള്ളത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഖി ദുരിതബാധിതരെ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രിയും എത്തുന്നത്. രാഹുല്‍ ഗാന്ധി പൂന്തുറ, വിഴിഞ്ഞം തീരങ്ങളിലാണ് ദുരിതബാധിതരെ നേരില്‍ കണ്ടിരുന്നു.
ന്യൂഡല്‍ഹി: ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ല. തിരുവന്തപുരത്ത് ഒരു മണിക്കൂര്‍ മാത്രമേ ചെലവിടൂവെന്നാണ് വിവരം. തുടര്‍ന്ന് രാജ്ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. രാജ്ഭവനിലേക്ക് ദുരന്തത്തില്‍പെട്ട മത്സ്യത്തൊഴിലാളികളെ എത്തിക്കാനും ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
തിരുവനന്തപുരത്തിന് പുറമെ ലക്ഷദ്വീപും കന്യാകുമാരിയും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്. 18ന് അര്‍ധ രാത്രിയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി 19നു പുലര്‍ച്ചെ ലക്ഷദ്വീപിലെ അഗത്തിയിലേക്കു പോകും. പത്തിന് കവരത്തി സന്ദര്‍ശിക്കുന്ന അദ്ദേഹം ഉച്ചകഴിഞ്ഞ് 1.50ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും. തുടര്‍ന്ന് കന്യാകുമാരിയിലേക്ക് പോകും. കന്യാകുമാരിയിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി വൈകുന്നേരം 4.45നു തിരുവനന്തപുരം വിമാനത്താവളത്തില്‍ മടങ്ങിയെത്തും. ഇതിനുശഷം പൂന്തുറയിലെയോ വിഴിഞ്ഞത്തെയോ ദുരന്തബാധിത മേഖല സന്ദര്‍ശിക്കുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിട്ടുള്ളത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഖി ദുരിതബാധിതരെ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രിയും എത്തുന്നത്. രാഹുല്‍ ഗാന്ധി പൂന്തുറ, വിഴിഞ്ഞം തീരങ്ങളിലാണ് ദുരിതബാധിതരെ നേരില്‍ കണ്ടിരുന്നു.

No comments