Breaking News

ഗോളികൾ തമ്മിലുള്ള പോരാട്ടത്തിൽ നോർത്ത് ഈസ്റ്റിന് വിജയം




 ഗോളികൾ തമ്മിലുള്ള പോരാട്ടത്തിൽ നോർത്ത് ഈസ്റ്റിന് വിജയം. ഡൈനാമോസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച്‌ നോര്‍ത്ത് ഈസ്റ്റിന് സീസണിലെ ആദ്യ ജയം. മാര്‍സിഞ്ഞോയും ഡാനിലോ ലോപ്പസുമാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോളുകള്‍ നേടിയത്. പോസ്റ്റിനു മുന്‍പില്‍ മലയാളി താരം രഹനേഷിന്റെ മികച്ച പ്രകടനവും കൂടിയായപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് വിജയം സ്വന്തമാകുകയായിരുന്നു.

 കളിയുടെ  17ആം മിനുട്ടില്‍ മാര്‍സിഞ്ഞോയുടെ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് ഈ സീസണിലെ ആദ്യ ഗോള്‍ നേടി ഡല്‍ഹിയെ ഞെട്ടിച്ചു. നര്‍സാരിയുടെ മികച്ച ക്രോസില്‍ നിന്നാണ് മാര്‍സിഞ്ഞോ ഗോള്‍ നേടിയത്. നോര്‍ത്ത് ഈസ്റ്റ് ആരാധകരുടെ ആഘോഷം അവസാനിക്കുന്നതിനു മുന്‍പ് തന്നെ നോര്‍ത്ത് ഈസ്റ്റ് രണ്ടാമത്തെ ഗോളും നേടി.

 പിന്നീട് ഡല്‍ഹി ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസ് വരുത്തിയ പിഴവില്‍ നിന്ന് ഡാനിലോ ലോപസ് ഗോള്‍ നേടുകയായിരുന്നു. മൈനസ് പാസ് ലഭിച്ച ഗോള്‍ കീപ്പര്‍ കിക്ക് എടുക്കുന്നതില്‍ വരുത്തിയ പിഴവാണ് ഗോളില്‍ കലാശിച്ചത്.

തുടര്‍ന്ന് ഗോള്‍ നേടാന്‍ ഡല്‍ഹിക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും മലയാളി താരം രഹനേഷിന്റെ മികച്ച രക്ഷപെടുത്തലുകള്‍ നോര്‍ത്ത് ഈസ്റ്റിനു തുണയാവുകയായിരുന്നു. അബ്ദുല്‍ ഹക്കുവിന്റെ നേതൃത്വത്തില്‍ ഉള്ള പ്രധിരോധ നിര മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ നോര്‍ത്ത് ഈസ്റ്റിനു സീസണിലെ ആദ്യ വിജയവും വിലപ്പെട്ട മൂന്ന് പോയിന്റും സ്വന്തമാക്കാനായി.


2016ലെ ഐ.എസ്.എല്ലില്‍ മുഴുവന്‍ ഹോം മത്സരങ്ങളിളും ഗോളടിച്ച ഡല്‍ഹി ആക്രമണ നിര നോര്‍ത്ത് ഈസ്റ്റ് പ്രധിരോധ നിരക്ക് മുന്‍മ്ബില്‍ മുട്ടുമടക്കുകയായിരുന്നു. 2016 സീസണില്‍ മുഴുവന്‍ ഹോം മത്സരങ്ങളിലും ഗോള്‍ നേടിയ ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് പ്രധിരോധ നിരക്ക് മുന്‍പില്‍ ഗോളടിക്കാന്‍ കഴിയാതെ പോവുകയായിരുന്നു.


No comments