Breaking News

മോഹന്‍ലാല്‍ വയറ്റില്‍ കെട്ടിയ ബെല്‍റ്റിനെ കുറിച്ച്‌ തൊട്ടരികില്‍ ഉണ്ടായിരുന്ന രഞ്ജിനി ഹരിദാസിന്റെ വെളിപ്പെടുത്തല്‍.



മോഹന് വയറ്റില്‍ കെട്ടിയ ബെല്‍റ്റിനെ കുറിച്ച്‌ തൊട്ടരികില്‍ ഉണ്ടായിരുന്ന രഞ്ജിനി ഹരിദാസിന്റെ വെളിപ്പെടുത്തല്‍.
 ശ്രീകുമാര്‍ മോനോന്‍ ഒരുക്കുന്ന ഒടിയന്‍ സിനിമയിലെ മോഹന്‍ലാലിന്റെ മേക്കോവറിനെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. അഡ്വ.സംഗീത ലക്ഷ്മണ മോഹന്‍ലാലിനെ പരിഹസിച്ച്‌ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതും, എഴുത്തുകാരന്‍ ലിജീഷ് കുമാര്‍ മറുപടി പറഞ്ഞതും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു.
ഫ്രാന്‍സില്‍ നിന്നുള്ള 25 വിദഗ്ധരുടെ കീഴില്‍ 51 ദിവസത്തെ കഠിന പരിശീലനത്തിന് ശേഷം ലാലേട്ടന്‍ തടി കുറച്ചുചെറുപ്പമായെന്ന വാര്‍ത്ത കേട്ടതോടെ ആരാധകര്‍ക്ക് ആകാംക്ഷയായി. കൊച്ചിയില്‍ കഴിഞ്ഞ ദിവസം സ്വകാര്യ പരിപാടിക്കെത്തിയ അദ്ദേഹം വണ്ണം കുറച്ചു കാണിക്കാന്‍ സ്ലിം ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന ആരോപണങ്ങളും വന്നു.ഇതിനൊന്നും മറുപടി പറയാന്‍ മോഹന്‍ലാല്‍ പതിവുപോലെ മുതിര്‍ന്നതുമില്ല.
എന്നാല്‍ ഒടിയന്‍ ലുക്കില്‍ ലാലേട്ടനെ ഏറെ കണ്ടതിന്റെ ആവേശത്തിലാണ് അവതാരക രഞ്ജിനി ഹരിദാസ്. അദ്ദേഹത്തിന്റെ പുതിയ ലുക്കിനെക്കുറിച്ച്‌ രഞ്ജിനി ഹരിദാസ് ഒരു അഭിമുഖത്തില്‍ ഇങ്ങനെയാണ് പറഞ്ഞത്:



'ലാലേട്ടനെ കണ്ടപ്പോഴാണ് ടീസറിലെ ലുക്കാണോ ശരിക്കും എന്ന സംശയത്തിന് പരിഹാരമായത്. നന്നായി തടി കുറഞ്ഞിട്ടുണ്ട്. ആദ്യം കണ്ടപ്പോള്‍ ലാലേട്ടനാണെന്ന് തോന്നിയതേയില്ല. പകരം ഒടിയന്‍ മാണിക്യന്‍ എന്ന ക്യാരക്ടറാണ് മുന്നിലെന്നാണ് തോന്നിയത്. ആ ദിവസം വല്ലാത്തൊരു എക്സൈറ്റ്മെന്റിലായിരുന്നു. വയറില്‍ ബെല്‍റ്റ് കെട്ടിയെന്ന വാര്‍ത്തകളൊക്കെ അടുത്ത ദിവസമാണ് കണ്ടത്. ഈ പറഞ്ഞതിനെക്കുറിച്ചൊന്നും ശ്രദ്ധിക്കാനെ പറ്റിയില്ല. അങ്ങനെയൊരു ഫീലിങ് എനിക്ക് ഉണ്ടായതേയില്ല. ആ ലുക്ക് ഇഷ്ടപ്പെടാതിരുന്നവരാകാം ആരോപണങ്ങള്‍ക്ക് പിന്നില്‍' എന്ന് രഞ്ജിനി പറയുന്നു.

No comments