ഇത് ആട് സിനിമയുടെ പോസ്റ്റർ അല്ല ; കേരള ബ്ലാസ്റ്റേഴ്സിന്റെ ബെർബ പാപ്പനും പിള്ളേരും ആണ് !!
ബെര് പാപ്പനും പിള്ളേരും തയ്യാര്‍ ആയി.31 ന് നടക്കുന്ന മത്സരത്തിന് ബ്ലാസ്റ്റേഴ്സിന് ആവേശഗ പകരാന്‍ മഞ്ഞപ്പടയുടെ പോസ്റ്റര്‍ എത്തി
ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു പോരാട്ടമാണ് 31 ന് നടക്കുന്ന ബ്ലാസ്റ്റേഴ്സ്-ബംഗളൂരു മത്സരം. ഇരു ടീമുകളുടെയും ആരാധകര്‍ തമ്മില്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ കൊമ്ബുകോര്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്.
കണക്കുകള് പലതും തീര്‍ത്തു തരാമെന്ന ധ്വനിയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ബംഗളൂരുവിനെ സോഷ്യല്‍ മീഡിയയില്‍ നേരിടുന്നത്.
അതേസമയം വാശിയേറിയ പോരാട്ടത്തിന് ചൂടു പകര്‍ന്ന് ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഒരുക്കിയ പോസ്റ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബെര്‍ബ പാപ്പനും പിള്ളേരും തയാറായി എന്ന ക്യാപ്ഷനോടെയാണ് മഞ്ഞപ്പട ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ആട് എന്ന മലയാള ചിത്രത്തിലെ ഷാജിപ്പാപ്പനും പിള്ളേരുമെന്ന ഡയലോഗ് കടമെടുത്താണ് ബെര്‍ബറ്റോവിനെയും മറ്റു താരങ്ങളെയും ഉള്‍പ്പെടുത്തി ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.
ബെര്‍ബറ്റോവിന് പുറമെ സികെ വിനീത്, ഇയാന്‍ ഹ്യൂം, വെസ് ബ്രൗണ്‍, സിഫ്നിയോസ്, സന്ദേശ് ജിങ്കന്‍ തുടങ്ങിയ താരങ്ങളെയും എഡിറ്റ് ചെയ്ത് ചേര്‍ത്തിട്ടുണ്ട്.ഏതായാലും, ഇരു കയ്യും നീട്ടിയാണ് സോഷ്യല്‍ മീഡിയ ഫോട്ടോ സ്വീകരിച്ചിരിക്കുന്നത്.



No comments