മോഡി എന്നെപ്പോലെ കറുത്തിട്ടായിരുന്നു; സുന്ദരനാകാന്‍ മോഡി കഴിക്കുന്നത് ദിവസം നാല് ലക്ഷം രൂപയുടെ കൂണ്‍: അല്‍പേഷ് ഠാക്കൂര്‍
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആരോപണവുമായി ഗുജറാത്തിലെ ഒ.ബി.സി നേതാവ് അല്‍പേഷ് ഠാക്കൂര്‍. മോഡിയും തന്നെപ്പോലെ കറുത്ത ആളായിരുന്നെന്നും ദിവസം നാല് ലക്ഷം രൂപയുടെ കൂണ്‍ കഴിച്ചാണ് അദ്ദേഹം സുന്ദരനായതെന്നും അല്‍പേഷ് ആരോപിച്ചു. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അല്‍പേഷ്. ഒരെണ്ണം 80,000 രൂപ വില വരുന്ന തായ്വാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അഞ്ച് കൂണാണ് പ്രധാനമന്ത്രി ഒരു ദിവസം കഴിക്കുന്നതെന്ന് അല്‍പേഷ് ആരോപിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലം മുതല്‍ മോഡിയുടെ ആഹാരം കൂണ്‍ ആയിരുന്നുവെന്ന് അല്‍പേഷ് പറഞ്ഞു. 35 വര്‍ഷം മുമ്ബുള്ള മോഡിയുടെ ഫോട്ടോ ഞാന്‍ കണ്ടു.
അതില്‍ അദ്ദേഹം എന്നെപ്പോലെ കറുത്തിട്ടായിരുന്നു. ഇപ്പോള്‍ അദ്ദേഹം സുന്ദരനാണ്. കാരണം അദ്ദേഹം പ്രതിദിനം കഴിക്കുന്നത് നാല് ലക്ഷം രൂപയുടെ കൂണാണ്. പ്രതിമാസം അദ്ദേഹം ഭക്ഷണത്തിനായി ചെലവഴിക്കുന്നത് ഒരു കോടി ഇരുപത് ലക്ഷം രൂപയാണ്-അല്‍പേഷ് ആരോപിച്ചു.
ഗുജറാത്തിലെ ഒബിസി, എസ്.സി, എസ്.ടി ഏക്താ മഞ്ചിന്റെ സ്ഥാപകനാണ് അല്‍പേഷ് ഠാക്കൂര്‍. ഒക്ടോബര്‍ 23ന് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത ചെലവില്‍ ഭക്ഷണം കഴിക്കുന്നയാളാണ് മോഡി. അപ്പോള്‍ ആ പാര്‍ട്ടിയിലെ അഴിമതിയുടെ തോത് എത്രയാണെന്ന ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും അല്‍പേഷ് ഠാക്കൂര്‍ പറഞ്ഞു.


No comments