Breaking News

മയനദിക്കെതിരെ ആഷിക് അബുവിനെവരെ ഞെട്ടിച്ച കമൻറ് വൈറൽ ആവുന്നു.



ആഷിക് അബു സംവിധാനം ചെയ്ത മായാനദി മികച്ച പ്രതികരണവുമായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രം കാണില്ലെന്ന നിലപാട് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യമായി പ്രഖ്യാപിക്കുകയാണ് ഒരു കൂട്ടം പ്രേക്ഷകർ.

മായാനദിയില്‍ നായകനായെത്തിയ ടൊവിനോ തോമസിന്റെയും ആഷിക് അബുവിന്റെയും ഫെയ്‌സ്ബുക്ക് പേജില്‍ വരുന്ന കമന്റുകളില്‍ പലതിലും സിനിമ ബഹിഷ്‌കരിക്കുമെന്ന ആഹ്വാനവുമുണ്ട്. അതിനു കാരണമായി മൂന്ന് ‘പ്രതി’കളെയാണ് ഇക്കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നത്.



ആഷിക് അബു, റിമ കല്ലിങ്കല്‍, പാര്‍വതി എന്നിവർ. ആഷിക് അബുവും റിമയും തുടക്കം മുതൽ തന്നെ കൈക്കൊള്ളുന്ന നിലപാടുകളാണ് പലരെയും ചൊടിപ്പിക്കുന്നതെങ്കില്‍ പാര്‍വതി ഈ കൂട്ടത്തില്‍പെട്ടത് ഈയടുത്ത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധമായ ഒരു രംഗത്തെ വിമര്‍ശിച്ചതു വഴിയാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മലയാള സിനിമയില്‍ കോളിളക്കമുണ്ടാക്കിയ ചില സംഭവവികാസങ്ങളാണ് മായാനദിയോടുള്ള ഒരു കൂട്ടരുടെ വിരോധത്തിന് പിന്നില്‍. മലയാള സിനിമയിലെ ഒരു നടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട മനുഷ്യ മന: സാക്ഷിയെ ഞെട്ടിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളില്‍ പണ്ട് സൂപ്പര്‍ ഹിറ്റുകളായ സിനിമകളില്‍ പലതും കീറിമുറിക്കപ്പെട്ടു.

സ്ത്രീവിരുദ്ധത തന്നെയായിരുന്നു പ്രധാന പ്രശ്‌നം. സാമൂഹിക മാധ്യമങ്ങളില്‍ രണ്ടു ചേരികളായി തിരിഞ്ഞ് വാഗ്വാദങ്ങളും പൊടിപ്പൊടിച്ചു.

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ മലയാള സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് അറുതി വരുത്തുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രൂപവത്കരിക്കപ്പെട്ടു.



താരസംഘടനയായ അമ്മ ഉള്ളപ്പോള്‍ ഇത്തരത്തില്‍ വനിതകള്‍ക്ക് മാത്രം ഒരു സംഘടന വേണമോ എന്ന ചോദ്യങ്ങളും ഉയര്‍ന്നു. സംഘടനയെ സ്വാഗതം ചെയ്ത് ഒരുകൂട്ടം രംഗത്ത് വന്നപ്പോള്‍ വിമർശവും പരിഹാസവുമായി മറുവിഭാഗവും സജീവമായി.

No comments