Breaking News

ഇടതുപക്ഷ സര്‍ക്കാറുകളെക്കുറിച്ച്‌ ഊതിപ്പെരുപ്പിച്ച പ്രതീക്ഷ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.




 ഇടതുപക്ഷ സര്‍ക്കാറുകളെക്കുറിച്ച്‌ ഊതിപ്പെരുപ്പിച്ച
പ്രതീക്ഷ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം. തൃശ്ശൂര്‍ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു സര്‍ക്കാറുകളെക്കുറിച്ച്‌ പാര്‍ട്ടി പുറത്തിറക്കിയ രേഖ വായിച്ചുകൊണ്ടായിരുന്നു പിണറായി ഇതു പറഞ്ഞത്.

ഇടതുസര്കള്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കണം. ഇതില്ലാത്തപ്പോഴാണ് ഊതിപ്പെരുപ്പിച്ച പ്രതീക്ഷകളിലേക്കു പോകുന്നത്. ആഗോളവത്കരണത്തിന് ബദല്‍സൃഷ്ടിക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാറിന്റെ നേട്ടങ്ങള്‍ അദ്ദേഹം അക്കമിട്ടുനിരത്തി. ഓഖിദുരന്തംസംബന്ധിച്ച്‌ അറിയിപ്പുകിട്ടിയ ഉടനെ സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു.

സംസ്ഥാനത്തെ ഭദ്രമായ ക്രമസമാധാനനില വര്‍ഗ്ഗീയത ഇളക്കിവിട്ടു തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമപരിശോധനയ്ക്കും നടപടികള്‍ക്കുമായി അയച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി.ക്കെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനു നല്ല ബദലാകാന്‍ സാധിക്കില്ലെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.


കോണ്‍ഗ്രസ് ശരിയായ ബദലല്ലെന്നതിനാല്‍ രാഷ്ട്രീയസഖ്യം ഇവരുമായി ഉണ്ടാക്കില്ല. ഏച്ചുകൂട്ടിയ ബദല്‍സംവിധാനവുമായി ബി.ജെ.പി.യെ നേരിടാമെന്നത് യുക്തിക്കു നിരക്കുന്നതല്ല. ബി.ജെ.പി.യെ സഹായിക്കാനുള്ള നീക്കമല്ല ഇത്. ബി.ജെ.പി.യെ എതിര്‍ക്കുന്നവരുമായെല്ലാം യോജിച്ചുപ്രവര്‍ത്തിക്കും.
ജനവിരുദ്ധ ഉദാരവത്കരണ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കൊപ്പം ശരിയായ ബദല്‍നയം രൂപവത്കരിക്കാന്‍ സാധിക്കാതിരുന്നത് വീഴ്ചയായി.

 നവ ഉദാരവത്കരണം നടപ്പാക്കിയ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച്‌ ഇതിനെ തര്‍ക്കാനാവില്ല. പിശകുസംഭവിച്ചെന്ന് കോണ്‍ഗ്രസ് ഇപ്പോഴും മനസ്സിലാക്കുന്നില്ല. പുതിയ പ്രസിഡന്റ് അധികാരത്തിലെത്തിയതുകൊണ്ട് കോണ്‍ഗ്രസില്‍ നയപരപമായ മാറ്റമൊന്നും ഉണ്ടാകില്ല.

പ്രക്ഷോഭങ്ങളെ വര്‍ഗീയത ആളിക്കത്തിച്ചാണ് ബി.ജെ.പി. വഴിതിരിച്ചുവിടുന്നത്. ആഗോളവത്കരണത്തിലൂടെയുണ്ടായ അസംതൃപ്തി ഉപയോഗിച്ച്‌ അധികാരത്തിലേറിയ ബി.ജെ.പി. ഇതു കൂടുതല്‍ ശക്തിയോടെ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.


No comments