Breaking News

സൈബര്‍ ആക്രമണം നടക്കുന്നു​െവന്ന നടി പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്​റ്റില്‍



സൈബര് ആക്രമണം നടക്കുന്നു​െവന്ന നടി പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്​റ്റില്‍. വടക്കാഞ്ചേരി സ്വ​േദശി പ്രി​േന്‍റായാണ്​ അറസ്​റ്റിലായത്​. പാര്‍വതിക്കെതിരായ പോസ്​റ്റുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ്​ പ്രി​േന്‍റായെ കൊച്ചി പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. ഉച്ചക്ക്​ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.

പ്രതികളെ പിടികൂടാന്‍ ഫേസ്​ബുക്ക്​ പോലുള്ള സാമൂഹിക മാധ്യമങ്ങളുടെ സഹായവും പൊലീസ്​ തേടിയിട്ടുണ്ട്​. ആരുടെയെല്ലാം അക്കൗണ്ടുകളില്‍ നിന്നാണ്​ ഇത്തരം പോസ്​റ്റുകള്‍ പ്രചരിപ്പിക്കുന്നത്​ എന്നത്​ വ്യക്​തത വരുത്താനാണ്​ സാമൂഹിക മാധ്യമങ്ങളു​െട സഹായം തേടിയത്​.

സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും വ്യക്​തിഹത്യ നടത്തുകയും ചെയ്യുന്നുവെന്നാരോപിച്ച്‌​ പാര്‍വതി കഴിഞ്ഞ ദിവസം എറണാകുളം സൗത്ത്​ പൊലീസ്​ സ്​റ്റേഷനിലും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.

പരാതിയോടൊപ്പം ചില പ്രതികളുടെ പേരുവിവരങ്ങളും പാര്‍വതി പൊലീസിനു ​ൈകമാറിയിരുന്നു.

ഫിലിം ഫെസ്​റ്റിനിടെ കസബ സിനി​മയെ കുറിച്ച്‌​ അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്നാണ്​ നടിക്കെതിരെ ട്രോളുകളും മോശം പരാമര്‍ശങ്ങളും വധഭീഷണികളും ഉയര്‍ന്നത്​.


No comments