Breaking News

പീഡനമല്ല, വിഷയം മാസ്റ്റര്‍പീസ് തന്നെ?!



മലയാള സിനിമയിലെ മസില്‍മാന്‍ ഉണ്ണി മുകുന്ദനെ തേടി വിവാദങ്ങള്‍ എപ്പോഴും വന്നുകൊണ്ടേയിരുന്നു. സംവിധായകന്‍ മേജര്‍ രവിയെ തല്ലിയതു മുതല്‍ ഇപ്പോള്‍ സിനിമാസെറ്റില്‍ വെച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ചൂടായത് വരെ നില്‍ക്കുന്നു.

താരത്തിന്റെ പുതിയ ചിത്രമായ മാസ്റ്റര്‍പീസിന്റെ വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ എത്തിയ മാതൃഭൂമിയുടെ വാര്‍ത്താ സംഘത്തെ തടയുകയും വീഡിയോ ദൃശ്യങ്ങള്‍ മായ്ച്ചു കളയിക്കുകയും ചെയ്യിച്ചതായാണ് നടനും സംഘത്തിനും എതിരെയുള്ള ആരോപണം. വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെ പീഡന വാര്‍ത്തയെ കുറിച്ച്‌ ചോദിച്ചപ്പോഴാണ് ഉണ്ണി പ്രകോപനപരമായ രീതിയില്‍ പെരുമാറിയതെന്നായിരുന്നു താരത്തിനെതിരെ ഉയര്‍ന്ന ആരോപണം.




എന്നാല്‍,
നല്ല രീതിയിൽ പ്രേക്ഷക മനസ്സിൽ ഇടം നേടിയ മാസ്റ്റർ പീസ്‌ എന്ന മമ്മൂട്ടി സിനിമ യേ
 വളരെ മോശമായ രീതിയില്‍ നിരൂപണം എഴുതിയതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന റിപ്പോര്‍ട്ട്. സിനിമയ്ക്ക് പ്രേക്ഷകര്‍ കുറയുന്ന രീതിയില്‍ മാതൃഭൂമി നിരൂപണം ചെയ്തതോടെ ഉണ്ണി മുകന്ദന്‍ അത് വാര്‍ത്താ സംഘത്തിനു നേരെ തീര്‍ത്തുവെന്നാണ് സംസാരം. സംഭവത്തില്‍ ഇരു കൂട്ടര്‍ക്കെതിരെയും പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്. മാസ്റ്റർ പീസഇനെത്തിരെ മോശം റിവ്യു എഴുതിയ മാതൃഭൂമി ക്കെതിരെ പ്രേക്ഷകർ കടുത്ത പ്രതികരണമാണ് ഉയർന്ന് വരുന്നത്.



നേരത്തെ സംവിധായകന്‍ മേജര്‍ രവിയെ തല്ലിയെന്നും ഉണ്ണി മുകുന്ദനെതിരെ ആരോപണമുണ്ട്. സലാം കാശ്മീര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മേജര്‍ രവിയുമായി വാക്കേറ്റമുണ്ടാവുകയും അടിക്കുകയുമായിരുന്നു. ആ അടി നടന്നതില്‍ തനിക്ക് ഒരു ഖേദവും ഇല്ല എന്ന് ഉണ്ണി മുകുന്ദന്‍ പിന്നീട് പറയുകയും ചെയ്തു.


No comments