Breaking News

ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ്: ടി പി ദിനകരൻ പക്ഷം വിജയം ഉറപ്പിച്ചു , ബിജെപി നോട്ടക്കും പിന്നിൽ




വിജയം ഉറപ്പിച്ചതോടെ ജനവിധിയില്‍ സന്തോഷമുണ്ടെന്ന് ടിടിവി ദിനകരന്‍ പ്രതികരിച്ചു.

നോട്ടയ്ക്കും പിന്നിലായാണ് ബിജെപി സ്ഘാനാര്‍ത്ഥിയുടെ നില. ഇതുവരെ വോട്ടുകള്‍ മാത്രമാണ് ബിജെി സ്ഥാനാര്‍ത്ഥിയായ കറു നാഗരാജന് നേടാനായത്.

രണ്ടാം സ്ഥാനം  എ ഐ ഡി എംകെ  അഔദ്യോഗിക പക്ഷം നേടി. 
 ഡി എം കെ  മൂന്നാം സ്ഥാനവും നേടി തൊട്ടു പിന്നാലെ തന്നെയുണ്ട്.

തമിഴ് ജനതയുടെ മനസാണ് ആര്‍കെ നഗര്‍ ജനവിധിയെന്നും, ജനദ്രോഹ സര്‍ക്കാരിനെതിരെയാണ് ഈ വിജയമെന്നും ദിനകരന്‍ തുറന്നടിച്ചു. മൂന്നു മാസത്തിനകം ഇപിഎസ് സര്‍ക്കാര്‍ താഴെ വീഴുമെന്നും ദിനകരന്‍ പറഞ്ഞു.

ഭരണകക്ഷിയെന്ന നിലയില്‍ ഒപിഎസ്, പളനിസ്വാമി നേതൃത്വത്തിനു വളരെ പ്രധാനപ്പെട്ടതാണ് തെരഞ്ഞെടുപ്പ്. അണ്ണാ ഡിഎംകെയെ നിയന്ത്രിച്ചിരുന്ന മന്നാര്‍ഗുഡി സംഘത്തില്‍നിന്ന് പാര്‍ട്ടി പിടിച്ചശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് ഇവിടെ നടന്നത്. ജയലളിതയുടെ മരണശേഷം മന്നാര്‍ഗുഡി സംഘവുമായി തെറ്റിയ പനീര്‍ശെല്‍വം പാര്‍ട്ടിയില്‍ പ്രതിപക്ഷ സ്വരമുയര്‍ത്തി പാര്‍ട്ടി പിളര്‍ത്തുകയായിരുന്നു.

അഴിമതികേസില്‍ ശശികല ജയിലിലേക്ക് പോയതിനുശേഷം പളനിസ്വാമിയും പനീര്‍ശെല്‍വവും അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒന്നിച്ചു. ഇരുനേതാക്കളും തെരഞ്ഞെടുപ്പിനെ നേരിട്ടത് ഒറ്റക്കെട്ടായാണ്. ഇരുവരും സ്ഥാനാര്‍ഥിയുടെ ഇടവും വലവും പ്രചാരണത്തിനുണ്ടായിരുന്നു. എഐഎഡിഎംകെ ഔദ്യോഗിക വിഭാഗത്തിനുവേണ്ടി പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ ഇ.മധുസൂദനനും വിമതവിഭാഗത്തിനുവേണ്ടി ശശികലയുടെ സഹോദരിയുടെ മകന്‍ ടി.ടി.വി.ദിനകരനുമാണ് മത്സരിക്കുന്നത്. പ്രാദേശിക നേതാവ് മരുത് ഗണേഷായിരുന്നു ഡിഎംകെ. സ്ഥാനാര്‍ഥി.


No comments