മോദിയുടെ തട്ടകത്തില്‍ വിജയം കോണ്‍ഗ്രസിനൊപ്പം
ആറാം തവണയും അധികാരം വിട്ടുകൊടുക്കാതെ ബി.ജെ.പി ഗുജറാത്തിനെ പിടിച്ച് നിര്‍ത്തിയെങ്കിലും പ്രധാനമന്ത്രിയുടെ സ്വന്തം തട്ടകമായ വട്നഗറില്‍ ജനവിധി കോണ്‍ഗ്രസിനൊപ്പം നിന്നു.
19000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെയുള്ള ബി.ജെ.പിയുടെ സിറ്റിങ് സ്ഥാനാര്‍ഥിയായ നാരായണ്‍ പട്ടേലിനെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ആശാ പട്ടേല്‍ പരാജയപ്പെടുത്തിയത്.
പാട്യദാര്‍ വിഭാഗത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലമായ ഇവിടെ ഏകദേശം 2.12 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഇതില്‍ തന്നെ 77000 പേര്‍ പാടിദാര്‍ വിഭാഗത്തിലുള്ളതാണ്.
50000 പേര്‍ താക്കൂര്‍ വിഭാഗത്തിലും പെട്ടവരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണം നടന്ന മണ്ഡലം കൂടിയാണ് വട്നഗര്‍.

No comments