Breaking News

മാസ്റ്റർ പീസ് ; മാസ്സ് സീനുകൾ കൊണ്ടും ഫൈറ്റ് സീനുകൾ കൊണ്ടും ഒരു കട്ട ട്വിസ്റ്റ് കൊണ്ടും രോമാഞ്ചം മുണ്ടാക്കിയ സിനിമ ..



മാസ്റ്റർ പീസിനെ കുറിച്ച് പറയുകയാണെങ്കിൽ  മാസ്സ് സീനുകൾ കൊണ്ടും ഫൈറ്റ് സീനുകൾ കൊണ്ടും ഒരു കട്ട ട്വിസ്റ്റ് കൊണ്ടും  രോമാഞ്ചം മുണ്ടാക്കിയ സിനിമ ..

അജയ് വാസുദേവും മമ്മൂട്ടിയും ചേര്‍ന്ന് ഒരുക്കുന്ന മാസ് ട്രീറ്റിന് വാദ്യമേളങ്ങളും ആര്‍പ്പു വിളികളുമായി തിയറ്ററുകളില്‍ സ്വീകരണം.


വന്‍ പ്രതീക്ഷകളുടെ ചിറകിലേറി മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ് തിയ്യേറ്ററുകളിലെത്തീ. മുന്നോറോളം സ്ക്രീനുകളില്‍ റിലീസ് ചെയ്യ്ത ചിത്രത്തെ നിരവധി ഫാന്‍സ് ഷോകളുമായാണ് ആരാധകര്‍ വരവേല്‍റ്റത്. രാവിലെ 9പമുതല്‍ ഫാന്‍സ് ഷോകള്‍ ആരംഭിച്ചു. ചെങ്ങന്നൂര്‍ സീ സിനിമാസില്‍ സ്ത്രീകള്‍ക്ക് വേണ്ടി സ്പെഷ്യല്‍ ഫാന്‍സ് ഷോ ഒരുക്കിയിരിക്കുന്നു. മഴയത്തും മുന്‍പേ എന്ന സിനിമക്ക് ശേഷം ഏറെ വര്‍ഷം കഴിഞ്ഞാണ് മമ്മൂട്ടി കോളേജ് അധ്യാപകനായി എത്തുന്നത്

. അജയ് വാസുദേവാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
ട്രാവന്‍കൂര്‍ മഹാരാജാസ് കോളജിലെ വില്ലന്‍മാരായ കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ എത്തുന്ന ഇംഗ്ലീഷ് പ്രൊഫസറാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രം.

'പുലിമുരുകന്‍' എന്ന ചിത്രത്തിന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തില്‍ നിരവധി താരങ്ങള്‍ അണിനിരക്കുന്നു. മുകേഷ്, സന്തോഷ് പണ്ഡിറ്റ്, ഗോകുല്‍ സുരേഷ്, ഉണ്ണി മുകുന്ദന്‍, കൈലാഷ്, മക്ബൂല്‍, വരലക്ഷ്മി ശരത്കുമാര്‍, പൂനം ബജ്വ എന്നിവരോടൊപ്പം ആയിരത്തിലേറെ കോളേജ് വിദ്യാര്‍ത്ഥികളും 'മാസ്റ്റര്‍ പീസിന്റെ ഭാഗമായിട്ടുണ്ട്.


255 സ്ക്രീനുകളില്‍ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന് രാവിലെ 8 മുതല്‍ തന്നെ ഫാന്‍സ് ഷോകള്‍ ആരംഭിച്ചു..




ആദ്യദിനത്തില്‍ 160ഓളം ഫാന്‍സ് ഷോകളുമായി ചിത്രത്തെ വരവേല്‍ക്കാനാണ് മമ്മൂട്ടി ഫാന്‍സ് തയാറെടുത്തിട്ടുള്ളത്. മലയാളത്തില്‍ ഇത്രയധികം ഫാന്‍സ് ഷോകള്‍ ആദ്യ ദിനത്തില്‍ സംഘടിപ്പിക്കപ്പെടുന്നത് ആദ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.


ഇന്ത്യയിലെ തന്നെ ആദ്യ വനിതാ ഫാന്‍സ് ഷോയും ചിത്രത്തിന് സ്വന്തം. മലയാളത്തില്‍ ആദ്യമായി ആദ്യ ദിന കളക്ഷന്‍ 5 കോടിക്ക് മുകളിലെത്തിക്കുന്ന ചിത്രമായി മാറാന്‍ മാസ്റ്റര്‍പീസിനാകുമെന്ന് അണിയറ പ്രവര്‍ത്തകരും ആരാധകരും പ്രതീക്ഷിക്കുന്നത്.


No comments