മാസ്റ്റര്‍പീസിന് മുന്നില്‍ റെക്കോര്‍ഡുകള്‍ കടപുഴകി തുടങ്ങി, ആദ്യദിന കലക്ഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നിർമാതാക്കളായ റോയൽ സിനിമാസ് പുറത്ത് വിടും
മാസ്റ്റര്‍പീസിന് മുന്നില്‍ റെക്കോര്‍ഡുകള്‍ കടപുഴകി തുടങ്ങി, ആദ്യദിന കലക്ഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നിർമാതാക്കളായ റോയൽ സിനിമാസ് പുറത്ത് വിടും
- മമ്മൂട്ടിയുടെ മാസ്റ്റര്‍പീസിന്റെ തേരോട്ടമാണിപ്പോള്‍ കേരളത്തിലെ തിയേറ്ററുകളില്‍. രണ്ടാം ദിവസമായപ്പോഴേക്കും മമ്മൂട്ടിയുടെ എഡ്ഡിയുടെ മുന്നില്‍ മലയാളത്തിലെ കലക്ഷന്‍ റെക്കോര്‍ഡുകള്‍ കടപുഴകി തുടങ്ങി. 70 ശതമാനം ഒക്യുപന്‍സിയില്‍ കേരളം മുഴുവന്‍ താണ്ഡവമാടിയ മാസ്റ്റര്‍പീസ് ആദ്യദിനം സ്വന്തമാക്കിയത് 4.20 കോടിയാണെന്ന് റിപ്പോര്‍ട്ടുകള്‍. മലയാള ചിത്രങ്ങളുടെ കണക്കെടുത്താല്‍ ഗ്രേറ്റ് ഫാദറാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. എന്നാല്‍ മാസ്റ്റര്‍പീസിന്റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.
4.31 കോടി നേടിയ ഗ്രേറ്റ്ഫാദറാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആദ്യദിന കലക്ഷന്‍ നേടിയ ചിത്രം. ഫാന്‍സ് ഷോകളുടെ എണ്ണത്തിലും മാസ്റ്റര്‍പീസ് പുതിയ റെക്കോര്‍ഡിട്ടു കഴിഞ്ഞു. കേരളത്തില്‍ ആദ്യമായി വനിതാ ഫാന്‍സ് ഷോ നടന്നതും മാസ്റ്റര്‍പീസിന്റേത് തന്നെ. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഉദയ്കൃഷ്ണയാണ്. മുകേഷ്, ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്, മക്ബൂല്‍ സല്‍മാന്‍, സന്തോഷ് പണ്ഡിറ്റ്, പൂനം ബജ്‌വ തുടങ്ങിയവരാണു ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അന്യഭാഷാ ചിത്രങ്ങളെക്കൂടി കണക്കിലെടുക്കുകയാണെങ്കില്‍ ബാഹുബലി തന്നെയാണ് ആദ്യദിന കലക്ഷനില്‍ ഇപ്പോഴും മുന്നില്‍. 6.27 കോടി നേടിയ ഗ്രേറ്റ് ഫാദറാണ് മലയാളത്തില്‍ ഒന്നാമത്. ഇനി പുലിമുരുകന്റെ 100 കോടി റെക്കോര്‍ഡിലേക്ക് മാസ്റ്റര്‍പീസ് എത്തുമോ എന്നാണ് അറിയേണ്ടത്.


No comments