Breaking News

ഗുജറാത്ത് -ന്യൂസ് നാഷന്‍സ് സര്‍വെ: കോണ്‍ഗ്രസ്സിന് 54 ശതമാനം വോട്ട് കിട്ടുമെന്ന്



ഗുജറാത്ത് തിരഞ്ഞെടുപ്പിന് മൂന്നു ദിവസം മാത്രം ബാക്കി നില്‍ക്കെ ന്യൂസ് നാഷണ്‍ സര്‍വേ ഫലം പുറത്തു വന്നു. ഇതുവരെ നടന്നതില്‍ വെച്ച്‌ ഏറ്റവും വലിയ സര്‍വെയാണ് ഇന്ത്യ നാഷണ്‍ നടത്തിയത്.

പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ 54 ശതമാനം സീറ്റുകള്‍ കോണ്‍ഗ്രസ് നേടും. ബിജെപിക്ക് 41 ശതമാനമായിരിക്കും ഉണ്ടാവുക. അഞ്ച് ശതമാനം ഫലം പ്രവചനാതീതമായിരിക്കും.


ഗുജറാത്തില്‍ അടുത്ത തവണയും ബിജെപി തന്നെ അധികാരത്തില്‍ വരാന്‍ സാധ്യതയെന്നാണ് ടൈംസ് നൗ-വിഎംആര്‍ അഭിപ്രായ സര്‍വെ വ്യക്തമാക്കുന്നത്.


ബി ജെ പി യ്ക്ക് അനുകൂലമായി പെയ്മെന്റ് സർവ്വേ റിപ്പോർട്ട് പുറത്തു വിടുന്നു എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എന്ത് തന്നെ ആയാലും ഗുജറാത്തിൽ പോര് മുറുകും എന്ന കാര്യത്തിൽ തർക്കമില്ല. യുവ നേതാക്കളെ ഒപ്പം നിർത്താൻ കഴിഞ്ഞത് കോണ്ഗ്രസിന് മുതൽ കൂട്ടാണ് . കോണ്ഗ്രസിന്റെ പ്രചരണത്തിന് ചുക്കാൻ പിടിക്കുന്നത് രാഹുൽ ഗാന്ധി മുൻകയ്യെടുത്താണ്.  ബി ജെ പി യുടെ പ്രചാരണ പരിപാടികൾക്ക് പ്രധാന മന്ത്രി നരേന്ദ്ര മോഡി യും നേതൃത്വം നൽകുന്നു.

No comments