Breaking News

ചന്തനമഴ സീരിയൽ അവസാന അവസാന ആഴ്ചയിൽ


മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ സീരിയലുകളില്‍ ഒന്നായ ചന്ദനമഴ സീരിയല്‍ അവസാനിക്കുന്നു. ഡിസംബര്‍ 9 നു സിരീയലിന്റെ അവസാനത്തെ എപ്പിസോഡായിരിക്കും എന്നു അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഏഷ്യനെറ്റിന്റെ റെയ്റ്റിങ്ങില്‍ ചന്ദനമഴയുടെ പങ്കു വളരെ വലുതാണ്.

2014 ആരംഭിച്ച ചന്ദനമഴ കഴിഞ്ഞ നാലുവര്‍ഷമായി ടോപ് റേറ്റിങില്‍ തന്നെയാണ്. സീരിയലിലേ ഒരോ കഥാപാത്രവും വൈകുന്നേരങ്ങളില്‍ മലയാളി വീട്ടമ്മമാരേ കരയിപ്പിച്ചതു കുറച്ചൊന്നുമല്ലായിരുന്നു. ഈ സീരിയലിലേ ഒരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ സ്വീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നു.

 റോസ് പെറ്റല്‍സ് ബാനറില്‍ സുജിത്ത് സുന്ദര്‍ സംവിധാനം ചെയ്ത സീരിയലില്‍ മേഘ്‌ന വിന്‍സെന്റായിരുന്നു അമൃത എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ വിവാഹത്തോടെ അമൃത സീരിയലില്‍ നിന്നു പിന്മാറി. ഇപ്പോള്‍ മേഘ്‌നയ്ക്കു പകരം വിന്ദുജാ വിക്രമനാണ് അമൃതയെ അവതരിപ്പിക്കുന്നത്.

നായക കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ്‌നടന്‍ സുബ്രഹ്മണ്യന്‍ ഗോപാലകൃഷ്ണനും മലയാളത്തില്‍ ഏറെ ആരാധകര്‍ ഉണ്ട്. ഉര്‍മ്മിള ദേവി എന്ന അമ്മിയമ്മ കഥാപാത്രമായിരുന്നു സീരിയലിന്റെ കേന്ദ്രം. തമിഴ്നടിയും നര്‍ത്തകിയുമായ രൂപശ്രീയാണു ഈ വേഷം അവതരിപ്പിച്ചത്. രൂപശ്രീയുടെ വലിയ ആഭരണങ്ങളും മേയ്ക്കപ്പും പലപ്പോഴും ട്രോളകള്‍ക്കു വഴിവച്ചിരുന്നു.

 നിര്‍മ്മാണരംഗത്തേ പ്രമുഖനായ ദിനേശ് പണിക്കര്‍ നടനായതും ഈ സീരിയലിലുടെയായിരുന്നു എന്നതു ശ്രദ്ധേയം. ദേശായിയെന്ന കുടുംബത്തെ ചുറ്റിപ്പറ്റി നടക്കുന്ന കാര്യങ്ങളാണു സീരിയലിന്റെ ഇതിവൃത്തം. ശാലൂ കുര്യന്‍, പ്രതീഷ് നന്ദന്‍, യമുന, മുരളി മോഹന്‍, കന്യാ തുടങ്ങിയവരും സീരിയലിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.



No comments