Breaking News

'വേട്ടപ്പട്ടികള്‍ കുരയ്ക്കട്ടെ'; സിനിമയ്ക്കെതിരായ സൈബര്‍ ആക്രമണങ്ങളെക്കുറിച്ച്‌ ആഷിഖ് അബു



ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നതിനിടെ സിനിമയെക്കുറിച്ച്‌ മനസു തുറന്ന് സംവിധായകന്‍. സിനിമയ്ക്കെതിരായ സൈബര്‍ ആക്രമണങ്ങളെക്കുറിച്ചാണ് ആഷിഖ് അബു പ്രതികരിച്ചത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ആഷിഖ് തുറന്ന് പറഞ്ഞത്.

സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് വേട്ടപ്പട്ടികള്‍ കുരയ്ക്കട്ടെ എന്നായിരുന്നു ആഷിഖിന്റെ മറുപടി. പഠിക്കുന്ന കാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നതിനാല്‍ അതൊന്നും തന്നെ ബാധിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കസബ സിനിമയെക്കുറിച്ച്‌ പാര്‍വതി പറഞ്ഞത് സ്വതന്ത്രമായ നിലപാടുകളാണെന്നും കലാകാരന് സമൂഹത്തോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ചാണ് അവര്‍ സംസാരിച്ചതെന്നും ആഷിഖ് പറഞ്ഞു.

അത് വ്യക്തിപരമായ ആക്ഷേപമല്ലെന്നും സംവിധായകന്‍ പറഞ്ഞു.


No comments