സിപിഎമ്മിന്റെ പലിശരഹിത ബാങ്കിങ്; മുഖ്യമന്ത്രിക്കും ആശങ്ക, ഭാവിയില്‍ എന്തും സംഭവിക്കാം... ഉപദേശവും..
പലിശരഹിത ബാങ്കിങ് നടപ്പാക്കുമ്ബോള്‍ ഭാവിയിലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് വ്യക്തത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പലിശരഹിത സഹകരണസംഘമായ ഹലാല്‍ ഫായിദയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
സിപിഎം നേതൃത്വത്തില്‍ വന്‍ പ്രചാരണം നല്‍കിയാണ് സംസ്ഥാനത്തെ ആദ്യത്തെ പലിശരഹിത ബാങ്കിങ് സംവിധാനം കണ്ണൂരില്‍ ആരംഭിക്കുന്നത്. എന്നാല്‍ ഉദ്ഘാടന ചടങ്ങില്‍ തന്നെ ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചത് നിക്ഷേപകരെയും സഹകരണ സംഘത്തിന്റെ ഭാരവാഹികളെയും ഒരുപോലെ ഞെട്ടിച്ചു. കാര്‍ഷിക വായ്പ പൂര്‍ണ്ണമായും പലിശരഹിതമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ നബാര്‍ഡ് എതിര്‍ത്തത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി തന്‍റെ ആശങ്ക പ്രകടിപ്പിച്ചത്.
ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ഏറെ പ്രചാരമുള്ള പലിശരഹിത ബാങ്കിങ് സംവിധാനം കേരളത്തില്‍ ആദ്യമായാണ് നടപ്പിലാക്കുന്നത്. ഇസ്ലാംമത വിശ്വാസ പ്രകാരം പലിശ ഇടപാട് ശിക്ഷാര്‍ഹമാണ്. ഇക്കാരണത്താല്‍ മുസ്ലിംങ്ങളില്‍ ഒരു വിഭാഗം നിലവിലെ ബാങ്കിങ് ഇടപാടുകളില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇവരെക്കൂടി ഉള്‍പ്പെടുത്തിയാണ് കണ്ണൂരില്‍ സിപിഎം നേതൃത്വത്തില്‍ പലിശരഹിത ബാങ്കിങ് സംവിധാനം ആരംഭിക്കുന്നത്.
ഹലാല്‍ ഫായിദ് സഹകരണ സംഘമാണ് സംസ്ഥാനത്ത് ആദ്യമായി പലിശരഹിത ബാങ്കിങ് സംവിധാനം ആരംഭിക്കുന്നത്. സഹകരണ സംഘത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം നിര്‍വഹിച്ചു. ഈ വേദിയില്‍ വച്ചാണ് പലിശരഹിത ബാങ്കിങ് സംവിധാനത്തെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചതും, ഭാരവാഹികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതും.
നിലവിലെ നടപടിക്രമങ്ങളില്‍ നിന്ന് മാറി വ്യത്യസ്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുമ്ബോള്‍ ഭാവിയിലുണ്ടാകുന്ന ക്രമപ്രശ്നങ്ങളെ മുന്‍കൂട്ടി കാണണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. മുന്‍പ് കാര്‍ഷിക വായ്പ പലിശരഹിതമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ നബാര്‍ഡ് കര്‍ക്കശ നിലപാട് സ്വീകരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏകപക്ഷീയ രീതിയില്‍ പലിശ കുറക്കാനുള്ള തീരുമാനമെടുത്താല്‍ ഇടപെടലുകളുണ്ടാകുമെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു. പലിശരഹിത ബാങ്ക് നേരത്തെ തുടങ്ങാന്‍ തീരുമാനിച്ചപ്പോഴും ഇടപെടലുകളുണ്ടായിരുന്നു. അതിനാല്‍ ഹലാല്‍ ഫാദിയയുടെ പ്രവര്‍ത്തനത്തില്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഭാരവാഹികള്‍ മുന്‍കൂട്ടി മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.





No comments