ബ്ലാസ്റ്റേഴ്സ് തിരിച്ചുവരും, ഗോവയ്ക്കെതിരായ പരാജയത്തിന് മാപ്പ്-ജിങ്കന്‍
ഗോവക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ വന്‍തോല്‍വിയില്‍ മാപ്പ് ചോദിച്ച് ക്യാപ്റ്റനും ഡിഫന്‍ഡറുമായ സന്ദേശ് ജിങ്കന്‍. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ ആരാധകരോട് മാപ്പ് ചോദിച്ചത്.
'കപ്പടിക്കണം കലിപ്പടക്കണം' എന്ന തീം സോങ്ങുമായി എത്തിയ ബ്ലാസ്റ്റേഴ്സ് ഗോള്‍ മാത്രം അടിക്കുന്നില്ലെന്ന വിമര്‍ശനം ആരാധകരുന്നയിച്ചിരുന്നു. ഗോവയ്ക്കെതിരെ 5-2ന് തോറ്റതോടു കൂടി സോഷ്യല്‍ മീഡിയയില്‍ ബ്ലാസ്റ്റേഴ്സ് ഏറെ പരിഹാസം കേട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജിങ്കന്റെ മാപ്പപേക്ഷ.
തന്റെയും ടീമിന്റെയും ഏറ്റവും മോശം പ്രകടനങ്ങളിലൊന്നായിരുന്നു ഗോവയ്ക്കെതിരേയുള്ളത്.
മികച്ച പ്രകടനത്തിനായി ടീമിന് പ്രചോദനം നല്‍കാന്‍ കഴിയാത്തതില്‍ ഞാന്‍ ആരാധകരോട് മാപ്പ് ചോദിക്കുന്നു. ഇതാണ് ഫുട്ബോളും ജീവിതവും. എന്നും കറുത്ത ദിനങ്ങളാകില്ലെന്ന് നിങ്ങള്‍ വിശ്വസിച്ചുകൊണ്ടേയിരിക്കണം. കാരണം മറുവശത്ത് വെളിച്ചമുണ്ട്.
വിട്ടുകൊടുക്കാതെ പോരാടും. ജിങ്കന്‍ ട്വിറ്ററില്‍ കുറിച്ചു.



No comments