Breaking News

സിനിമ കാണാതെ ഇനി സൗദിക്കാര്‍ വിഷമിക്കണ്ട, മൂന്നര പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സൗദിയില്‍ തീയറ്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു


സിനിമ തീയറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ തീരുമാനമായി. അടുത്ത വര്‍ഷം മാര്‍ച്ചോടെ ആദ്യ സിനിമാ തീയറ്റര്‍ പ്രവര്‍ത്തനമാരംഭിക്കും. ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സാംസ്കാരിക വകുപ്പ് മന്ത്രി അവ്വാധ് ബിന്‍ സാലിഹ് അല്‍ അവ്വാധ് അറിയിച്ചു.

മൂന്നര പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സൗദിയില്‍ തീയറ്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. സൗദിയുടെ സാംസ്കാരിക ചരിത്രത്തില്‍ വലിയ നാഴികക്കല്ലാണ് ഈ തീരുമാനം.

2030തോടെ 300 തിയേറ്ററുകളിലായി 2,000 സ്ക്രീനുകള്‍ നിര്‍മിക്കുവാനാണ് സൗദി പദ്ധതിയിടുന്നത്. ഇതിനായി 9,000 കോടി റിയാലാണ് സൗദി ചെലവഴിക്കുന്നത്. തിയേറ്ററുകള്‍ ആരംഭിക്കുന്നതോടെ 30,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും അലവാദ് പറഞ്ഞു.



No comments