ബല്‍റാം പുലിവാല് പിടിച്ചത് കോണ്‍ഗ്രസ് നേതാക്കളെ സരിതയുടെ പേരില്‍ പുലയാട്ടു നടത്തിയതിന് വികാരാധീനനായി മറുപടി പറഞ്ഞപ്പോള്‍; സത്യം ഇതാണ്
സത്യത്തില് തൃത്താല എംഎല്‍എ സഖാവ് എകെജിയെ അപമാനിക്കാന്‍ ശ്രമിച്ചോ? വി ടി ബല്‍റാം കേരളത്തിലെ ആരാധ്യനായ കമ്യൂണിസ്റ്റ് നേതാവിനെ ബോധപൂര്‍വം അപമാനിച്ചു എന്ന രീതിയില്‍ നടക്കുന്ന പ്രചരണം ആരെങ്കിലും ബോധപൂര്‍വം സൃഷ്ടിച്ചതാണോ? സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി അധിക്ഷേപിക്കപ്പെടുമ്ബോഴും കോണ്‍ഗ്രസ്സിന്റെ യുവനേതാവായ ബല്‍റാം തന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുകയാണ്.
ബല്‍റാം പുലിവാല് പിടിച്ചത് കോണ്‍ഗ്രസ് നേതാക്കളെ സരിതയുടെ പേരില്‍ പുലയാട്ടു നടത്തിയതിന് വികാരാധീനനായി മറുപടി പറഞ്ഞപ്പോള്‍; തൃത്താല എംഎല്‍എയുടെ മറുപടി എടുത്ത് സൈബര്‍ സഖാക്കള്‍ കാമ്ബെയ്ന്‍ തുടങ്ങിയപ്പോള്‍ എല്ലാവരും ഏറ്റുപിടിച്ചു; വിമര്‍ശനങ്ങളെ ഭയക്കാതെ പറഞ്ഞതില്‍ ഉറച്ചുതന്നെ യുവനേതാവ് മുന്നോട്ട്
സ്വന്തം പാളയത്തില്‍ നിന്നുപോലും ബല്‍റാമിന് എതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നു. സ്വന്തം പാര്‍ട്ടിക്കാര്‍ പോലും രക്ഷകരായി വരുന്നില്ല എന്നതാണ് സ്ഥിതി.
പക്ഷേ, സ്വന്തം പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന ആരോപണത്തിന് മറുപടി പറയുമ്ബോഴാണ് ബല്‍റാമില്‍ നിന്ന് വിവാദ പരാമര്‍ശം ഉണ്ടായത്.
ബല്‍റാമിന്റെ ഒരു പോസ്റ്റായിരുന്നില്ല, മറിച്ച് കോണ്‍ഗ്രസ്സിനെതിരെ ഉയര്‍ന്ന ഒരു ആക്ഷേപ കമന്റിന് മറുപടി നല്‍കിയതിനെ ചൊല്ലിയാണ് എകെജിയെ അപമാനിച്ചു എന്ന വിവാദം ഉയരുന്നത്.
നിങ്ങളുടെ നേതാവിനെ ആരെങ്കിലും മോശക്കാരനാക്കിയാല്‍ എതിരാളിയുടെ നേതാവിനെതിരെയും നിങ്ങള്‍ പ്രതികരിക്കില്ലേ എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. ഇതാണ് ബല്‍റാമിന്റെ കാര്യത്തില്‍ സംഭവിച്ചതും. കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാന്‍ ശ്രമം ഗ്രൂപ്പ് സംഭാഷണത്തിനിടെ ഉണ്ടായതോടെ അതിനെതിരെ ശ്ക്തമായി പ്രതികരിക്കുകയായിരുന്നു ബല്‍റാം.
സത്യത്തില്‍ ഉമ്മര്‍ ഫറൂഖ് എന്ന ജെസിബി ഇന്ത്യയിലെ സീനിയര്‍ സെയില്‍സ് എന്‍ജിനീയര്‍ ഫെയ്സ് ബുക്കില്‍ ഒരു ഗ്രൂപ്പില്‍ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ്സുകാരെ അപമാനിക്കും വിധം സരിതയെ ചേര്‍ത്ത് പറഞ്ഞ ഒരു കാര്യത്തിനാണ് ബല്‍റാം പ്രതികരിക്കുന്നത്. ഗ്രൂപ്പില്‍ പറഞ്ഞ ബല്‍റാമിന്റെ പ്രതികരണം പിന്നീട് സോഷ്യല്‍മീഡിയയില്‍ വ്യാപക ചര്‍ച്ചയ്ക്ക് ഇടയാക്കുംവിധം പ്രചരിപ്പിക്കുകയായിരുന്നു.
ഉമ്മര്‍ ഫറൂഖ് ഗ്രൂപ്പില്‍ നല്‍കിയ കമന്റ് ഇങ്ങനെ:
സരിത കേരളത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തി. ഒരു പാര്‍ട്ടിയെ മുഴുവന്‍ എങ്ങനെ ഒരു സ്ത്രീയുടെ അധീനതയില്‍ കൊണ്ടുവരാം എന്ന് ലോകംമുഴുവന്‍ അറിയിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ കുട്ടി നേതാക്കള്‍ മുതല്‍ പടുകിളവന്മാര്‍ വരെ ഒന്നായി നിന്ന് പോര്‍ക്കളത്തില്‍ അടരാടി വീണു. തമ്മില്‍ത്തല്ലും, കുതികാല്‍ വെട്ടുമായി നടന്നിരുന്ന കോണ്‍ഗ്രസ്സുകാര്‍ സരിതയ്ക്കുവേണ്ടി ഒത്തൊരുമിച്ചു.. പാതിരാത്രിവരെ നീളുന്ന പാര്‍ട്ടി ക്ളാസുകള്‍ വഴി സരിതയെ ഉത്തേജിപ്പിച്ചു. ജസ്റ്റിസ് ശിവരാജന്‍ വരെ അത്ഭുതപ്പെട്ടു എന്നാണ് കേള്‍ക്കുന്നത്. ഇത്രയും നല്ല ഒരു വനിതയെ പറഞ്ഞാല്‍ കോണ്‍ഗ്രസ്സുകാര്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ല മിസ്റ്റര്‍. നിങ്ങള്‍ക്കിത് നാറ്റം ആയിരിക്കാം.. കൊങ്ങികള്‍ക്ക് അത് സുഗന്ധം ആണ്.
ഇതിന് ബല്‍റാം ഗ്രൂപ്പില്‍ നല്‍കിയ മറുപടി:
എന്നാലിനി ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി മുതല്‍ ഒളിവുകാലത്ത് അഭയം നല്‍കിയ വീടുകളില്‍ നടത്തിയ വിപ്ളവ പ്രവര്‍ത്തനങ്ങള്‍വരെ ഉള്ളതിന്റെ വിശദാംശങ്ങള്‍ ഉമ്മര്‍ ഫാറൂഖ് തന്നെ നല്‍കുന്നതായിരിക്കും.
ഉമ്മര്‍ ഫറൂഖിന്റെ ഈ കമന്റ് പറയാതെ പകരം വി ടി ബല്‍റാം നല്‍കിയ മറുപടി മാത്രം നല്‍കി സൈബര്‍ സഖാക്കള്‍ തൃത്താല എംഎല്‍എയ്ക്ക് എതിരെ ആക്രമണം നടത്തുകയായിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കുംവിധം ഒരു കമന്റ് നല്‍കിയപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഉരുളയ്ക്കുപ്പേരിപോലെ ഒരു മറുപടി നല്‍കുക മാത്രമേ ബല്‍റാം ചെയ്തുള്ളൂ. എന്നാല്‍ കേട്ടപാതി കേള്‍ക്കാത്ത പാതി ബല്‍റാമിനെതിരെ ശക്തമായ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി.
സംഭവം വിവാദമായതോടെ സോഷ്യല്‍മീഡിയ വിഷയം ആഘോഷിച്ചു. സരിതയുടെ പേരുപറഞ്ഞ് കോണ്‍ഗ്രസ് നേതാക്കളെ പുലയാട്ടുപറഞ്ഞതിന് തക്ക മറുപടി നല്‍കിയ വായടപ്പിക്കാനാണ് ബല്‍റാം ശ്രമിച്ചതെന്ന് വ്യക്തം. എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണ് ബല്‍റാം ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ ശക്തമായ സാന്നിധ്യമാണ് ബല്‍റാം. അതിനാല്‍ തന്നെ നിരവധി ആരാധകരും അതുപോലെതന്നെ ശത്രുക്കളുമുണ്ട്.
ശത്രുക്കളെല്ലാം ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്നും ബല്‍റാം ഏതു സാഹചര്യത്തിലാണ് ഇത്തരമൊരു മറുപടി നല്‍കിയതെന്നും തിരക്കാതെ അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ ഒരുപോലെ രംഗത്തിറങ്ങി. എന്നാല്‍ മിത്രങ്ങള്‍ എന്തിനാണ് ബല്‍റാം ഇങ്ങനെ പ്രതികരിച്ചതെന്ന് ചിന്തിക്കുകപോലും ചെയ്യാതെ പിന്‍വലിഞ്ഞു. മറുപടിയുമായി എത്തിയവര്‍ക്കുപോലും ഇതിന് തക്കതായ ന്യായീകരണം നല്‍കാനുമായില്ല. ഇതോടെ ബല്‍റാം സോഷ്യല്‍മീഡിയയില്‍ തികച്ചും ഒറ്റപ്പെട്ടു.
പക്ഷേ, തന്റെ വാദത്തില്‍ നിന്ന് പിന്നോട്ടുപോകാന്‍ തയ്യാറായില്ല ബല്‍റാം. തന്റെ നേതാക്കളെ മോശക്കാരാക്കി ചിത്രീകരിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ തിരിച്ച് അതേ നാണയത്തില്‍ മറുപടി നല്‍കുക മാത്രമാണ് ചെയ്തതെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുയാണ് അദ്ദേഹം ഇപ്പോഴും. മാപ്പുപറയാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിക്കൊണ്ടുതന്നെ താന്‍ പറഞ്ഞത് എതിരാളികളായ ' കമ്മികള്‍' ചര്‍ച്ചയാക്കിയപ്പോള്‍ 'കൊങ്ങി' പക്ഷം ന്യായീകരിച്ച






No comments