Breaking News

യുപിയില്‍ ഹജ്ജ് ഹൗസിന്‍റെ മതിലിന് കാവിനിറം നല്കി ആദിത്യനാഥ്



മക്കയിലേക്കുള്ള ഹജ്ജ് തീര്‍ഥാടനക്കാര്‍ ഇടത്താവളമായി ഉപയോഗിക്കുന്ന ലക്നോവിലെ ഹജ്ജ് കേന്ദ്രത്തിന്‍റെ മതിലിന് കാവിനിറം നല്കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പച്ചയും വെള്ളയും നിറങ്ങളില്‍ നല്‍കിയിരുന്ന മതിലിന് കാവിനിറം നല്‍കിയതോടെ പ്രതിഷേധവും ഉയരുകയാണ്.

മതവികാരങ്ങളെ ബോധപൂര്‍വ്വം വ്രണപ്പെടുത്താനുള്ള ഈ നീക്കത്തില്‍ പ്രതിപക്ഷവും മുസ്ലിം സംഘടനകളും ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരത്തിലേറ്റതിനുശേഷം കാവി നിറം വ്യാപിപ്പിക്കുക എന്നത് ഒരു അജണ്ടയായി സ്വീകരിക്കുകയാണെന്ന് ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് മതിലിന് കാവിനിറം നല്‍കിയത്. ആദിത്യനാഥ് അധികാരത്തിലേറിയപ്പോള്‍ തന്നെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ഭവന്‍ എന്നറിയപ്പെടുന്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കും കാവിനിറം നല്‍കിയിരുന്നു.


ഉത്തര്‍പ്രദേശ് പബ്ലിക് റിലേഷന്‍സ് വകുപ്പും വിവിധ മന്ത്രാലയങ്ങളും പുറത്തിറക്കിയ കാറ്റലോഗുകളിലും പോസ്റ്ററുകളിലും വരെ കാവിയുടെ ആധിക്യം കാണാം.

സംസ്ഥാനത്തെ മദ്രസകളില്‍ നല്‍കുന്ന അവധികളില്‍ മുസ്ലിം വിശേഷ ദിവസങ്ങളുടെ എണ്ണം കുറയ്ക്കുകയും ഹിന്ദു വിശേഷ ദിവസങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്ത ഉത്തരവിന് പിന്നാലെയാണ് ഹജ്ജ് കേന്ദ്രത്തിന്‍റെ മതിലിന് കാവിനിറം നല്‍കിയത്.


No comments