ഇരട്ട ചങ്കുവിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി : വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി അഡ്വ.ജയശങ്കര്‍
കൂത്താട്ടുകുളത്തിനടുത്ത് പാലക്കുഴയില്‍, KSRTCയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഡ്രൈവര്‍ മാധവന്‍്റെ ഭാര്യ തങ്കമ്മ തൂങ്ങി മരിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍. ഗതാഗത വകുപ്പിന്റെ ചുമതല വഹിക്കുന്ന ഇരട്ട ചങ്കുവിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടിയാണ് തങ്കമ്മയുടെ മരണമെന്ന് ജയശങ്കര്‍.
യുഡിഎഫ് ഭരണ കാലത്ത് മുടങ്ങിപ്പോയ ക്ഷേമ പെന്‍ഷനുകള്‍ കുടിശിക തീര്‍ത്തു കൊടുത്ത സര്‍ക്കാരാണ് ഇപ്പോള്‍ നാടു ഭരിക്കുന്നത്. KSRTCക്കാര്‍ക്കു തുച്ഛമായ ഫാമിലി പെന്‍ഷന്‍ പോലും മുടങ്ങുന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കൂത്താട്ടുകുളത്തിനടുത്ത് പാലക്കുഴയിൽ, KSRTCയിൽ നിന്ന് റിട്ടയർ ചെയ്ത ഡ്രൈവർ മാധവൻ്റെ വിധവ തങ്കമ്മ തൂങ്ങി മരിച്ചു. കുടുംബത്തിൻ്റെ ഏക അവലംബമായ ഫാമിലി പെൻഷൻ കഴിഞ്ഞ അഞ്ചു മാസമായി കിട്ടാഞ്ഞതാണ് തങ്കമ്മയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് ബൂർഷ്വാ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുഡിഎഫ് ഭരണ കാലത്ത് മുടങ്ങിപ്പോയ ക്ഷേമ പെൻഷനുകൾ കുടിശിക തീർത്തു കൊടുത്ത സർക്കാരാണ് ഇപ്പോൾ നാടു ഭരിക്കുന്നത്. KSRTCക്കാർക്കു തുച്ഛമായ ഫാമിലി പെൻഷൻ പോലും മുടങ്ങുന്നു.
ഭരണ-പ്രതിപക്ഷ നേതാക്കളും പ്രവാസി പ്രാഞ്ചികളും തിരുവനന്തപുരത്ത് ലോക കേരള സഭ കൂടി അർമാദിക്കുന്ന അതേസമയത്താണ് പാവം തങ്കമ്മ ഒരുമുഴം കയറിൽ ദുരിതജീവിതത്തിന് അറുതി വരുത്തിയത്. ഗതാഗത വകുപ്പിന്റെ ചുമതല വഹിക്കുന്ന നമ്മുടെ ഇരട്ട ചങ്കുവിൻ്റെ തൊപ്പിയിൽ ഒരു തൂവൽ കൂടിയായി.
തങ്കമ്മയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു. അടുത്ത ജന്മത്തിലെങ്കിലും അവർ KSRTC ജീവനക്കാരൻ്റെ ഭാര്യയാകാതിരിക്കട്ടെ.






No comments