Breaking News

പരിക്ക് മാറി, സി കെ വിനീത് നാളെ വീണ്ടും ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിയും



പരിക്കില് നിന്നും മുക്തനായി കേരളാ ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കര്‍ സി കെ വിനീത് നാളെ കളിച്ചേക്കും. രണ്ടാഴ്ചയായി പരിക്കുമൂലം മലയാളി താരം വിനീത് പുറത്തിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വിനീത് ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങി. വിനീത് പരിക്കില്‍ നിന്ന് തിരിച്ചുവന്നു എന്നും, ടീമിനൊപ്പം ട്രെയിന്‍ ചെയ്യുന്നുണ്ട് എന്നും കോച്ച്‌ ഡേവിഡ് ജെയിംസ് വ്യക്തമാക്കി.

നാളത്തെ ടീം സെലക്ഷന് വിനീതും തയ്യാറാണെന്നും എന്നാല്‍ നാളത്തെ ടീം എന്താകുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ജെയിംസ് പറഞ്ഞു. ഡിസംബര്‍ 31ന് നടന്ന ബെംഗളൂരു മത്സരത്തിനു മുന്നേയാണ് വിനീതിന് പരിക്കേറ്റത്.

അതേ സമയം ഡല്‍ഹിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് മുംബൈക്കെതിരെ നാളെ ഗ്രൗണ്ടില്‍ ഇറങ്ങുന്നത്.


ഡല്‍ഹിക്കെതിരെ ഹാട്രിക്ക് നേടിയ ഇയാന്‍ ഹ്യൂം തന്റെ മിന്നുന്ന ഫോം തുടരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇക്കൂട്ടത്തിലേക്ക് സികെ വിനീത് കൂടി എത്തിയാല്‍ എളുപ്പത്തില്‍ മുംബൈയെ തളയ്ക്കാം എന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കണക്കുകൂട്ടല്‍.

No comments