ഓട് മുംബയ് കണ്ടം വഴി: ഹ്യൂമേട്ടന്റെ ഗോളില്‍ കൊമ്ബന്മാര്‍ക്ക് വീണ്ടും വിജയം
ഇന്ത്യന് സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ സീസണിന്റെ രണ്ടാം പാദത്തില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ മുംബയ് സിറ്റി എഫ്.സിയെ നേരിടാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന്റെ തകര്‍പ്പന്‍ വിജയം. 23ആം മിനുട്ടില്‍ ഇയാന്‍ ഹ്യൂമാണ് കൊമ്ബന്മാരുടെ വിജയ ഗോള്‍ നേടിയത്.
ബ്ലാസ്റ്റേഴ്സ് താരം മാര്‍കോസ് സിഫ്നിയോസിനെ ഫൗള്‍ ചെയ്തതിന് കേരളത്തിന് നല്‍കിയ കിക്കിലൂടെയാണ് ആദ്യ ഗോള്‍ പിറന്നത്.
ആസൂത്രണത്തിന് നില്‍ക്കാതെ ശരവേഗത്തില്‍ കിക്കെടുത്ത കറേജ് പെക്കൂസണ്‍ പന്ത് ഹ്യൂമിന് നല്‍കി. മുംബൈ പ്രതിരോധത്തിന് സാധ്യതകള്‍ നല്‍കാതെ പന്ത് വലയിലെത്തിച്ച് ഇയാന്‍ ഹ്യൂം ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു.
ആദ്യ ഇലവനില്‍ വിനീത് ഉണ്ടായിരുില്ല കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സി.കെ.വിനീതിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പകരക്കാരുടെ പട്ടികയിലാണ് വിനീതുള്ളത്. എന്നാല്‍ ഇയാന്‍ ഹ്യൂം, മാര്‍ക്ക് സിഫ്നിയോസ്, റിനോ ആന്റോ എന്നിവരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.





No comments