കോപ്പലാശാന് മുന്നില്‍ കാലിടറി, ബ്ലാസ്റ്റേഴ്സിന് ഒരു ഗോളിന്റെ തോല്‍വി
കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി വിജയം കണ്ട ശേഷം പ്ലേ ഒാഫ് മോഹം സഫലമാക്കാനായി തങ്ങളുടെ പഴയ പരിശീലകന്‍ സ്റ്റീവ് കോപ്പലിന്റെ പുതിയ ടീമായ ജാംഷഡ്പൂര്‍ എഫ്.സിക്കെതിരെ ബൂട്ടുകെട്ടിയ കേരള ബ്ളാസ്റ്റേഴ്സിന് ഒരു ഗോളിന്റെ തോല്‍വി.
കോപ്പലാശാന്റെ പുതിയ ഹോംഗ്രൗണ്ടായ ജാംഷഡ്പൂര്‍ ടാറ്റാ സ്റ്റേഡിയത്തില്‍ മത്സരം തുടങ്ങി ഇരുപത്തി രണ്ടാമത്തെ സെക്കന്‍ഡില്‍ ബ്ലാസ്റ്റേഴ്സ് വലയിലേക്ക് നിറയൊഴിച്ച ജെറി മാവിമിംഗതാംഗയാണ് കേരളത്തെ പിന്നിലാക്കിയത്.
32ആം മിനിട്ടില്‍ അഷീം ബിശ്വാസ് നേടിയ രണ്ടാം ഗോളോടെ കേരളം പിന്നെയും പിന്നിലായി.ലഭിച്ച സുവര്‍ണാവസരങ്ങളെല്ലാം പാഴാക്കിയ മുന്നേറ്റതാരങ്ങളും കളമറിഞ്ഞ് കളിക്കാനാകാതെ പോയ പ്രതിരോധ നിരയും തുടരെ തുടരെ പിഴവുകള്‍ വരുത്തിയത് ബ്ലാസ്റ്റേഴ്സിന് വിനയായി.
മധ്യനിരയിലെ പ്രധാന താരം കെസീറോണ്‍ കിസീത്തോ പരുക്കേറ്റ് കയറിയതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
എന്നാല് ഇഞ്ച്വറി ടൈമില്‍ മാര്‍ക്ക് സിഫ്നിയോസ് നേടിയ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിച്ചെങ്കിലും പ്രതീക്ഷകള്‍ ഫലം കണ്ടില്ല.





No comments