കുമ്മനടി പതിവാക്കി ബിജെപി; ശ്രീജിത്തിന് 'നീതി നേടി കൊടുത്തത്' കേന്ദ്ര സര്‍ക്കാരെന്ന് കുമ്മനം
സഹോദരനായ ശ്രീജിവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിവന്ന സമരത്തിന് പരിഹാരമുണ്ടാക്കിയത് കേന്ദ്രസര്‍ക്കാരെന്ന അവകാശവാദവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്.
ഇടത്-വലത് സര്‍ക്കാരുകള്‍ പരാജയപ്പെട്ടിടത്താണ് കേന്ദ്രസര്‍ക്കാര്‍ പരിഹാരമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ അന്വേഷണ സംവിധാനങ്ങള്‍ പരാജയമാണെന്നും അതുകൊണ്ടാണ് എല്ലാ കാര്യങ്ങളിലും സിബിഐ അന്വേഷണം ആവശ്യമായി വരുന്നതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ശ്രീജിത്തിന് കൈമാറിയിരുന്നു.
ഇതിനു പിന്നാലെയാണ് കുമ്മനത്തിന്റെ പ്രസ്താവന എത്തിയിരിക്കുന്നത്.



No comments