Breaking News

രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഇന്ന് മുതല്‍ വിക്ടേഴ്സ് ചാനലില്‍ തുടക്കം. ജൂണ്‍ ഒന്നിന് ക്ലാസ് തുടങ്ങിയെങ്കിലും എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ സൗകര്യമില്ലാതിരുന്നതിനാല്‍ കഴിഞ്ഞ ആഴ്ചയില്‍ ക്ലാസുകളുടെ പുനഃസംപ്രേക്ഷണമായിരുന്നു നടന്നിരുന്നത്. ഉറുദു, അറബി, സംസ്കൃതം, ക്ലാസുകള്‍ കൂടി ഇന്ന് തുടങ്ങും. രാവിലെ എട്ടരമണി മുതല്‍ വൈകിട്ട് അഞ്ചരവരെയാണ് ക്ലാസ്. മൂന്ന് ദിവസത്തെ ടൈംടേബിള്‍ വിക്ടേഴ്സ് ചാനല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രത്യേക പരിഗണന വേണ്ട കുട്ടികള്‍ക്കുള്ള ക്ലാസുകള്‍, വൈറ്റ് ബോര്‍ഡ് പദ്ധതിയിലൂടെ യുട്യൂബ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ലഭ്യമാക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഇന്ന് മുതല്‍ വിക്ടേഴ്സ് ചാനലില്‍ തുടക്കം. ജൂണ്‍ ഒന്നിന് ക്ലാസ് തുടങ്ങിയെങ്കിലും എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ സൗകര്യമില്ലാതിരുന്നതിനാല്‍ കഴിഞ്ഞ ആഴ്ചയില്‍ ക്ലാസുകളുടെ പുനഃസംപ്രേക്ഷണമായിരുന്നു നടന്നിരുന്നത്. ഉറുദു, അറബി, സംസ്കൃതം, ക്ലാസുകള്‍ കൂടി ഇന്ന് തുടങ്ങും. രാവിലെ എട്ടരമണി മുതല്‍ വൈകിട്ട് അഞ്ചരവരെയാണ് ക്ലാസ്. മൂന്ന് ദിവസത്തെ ടൈംടേബിള്‍ വിക്ടേഴ്സ് ചാനല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രത്യേക പരിഗണന വേണ്ട കുട്ടികള്‍ക്കുള്ള ക്ലാസുകള്‍, വൈറ്റ് ബോര്‍ഡ് പദ്ധതിയിലൂടെ യുട്യൂബ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ലഭ്യമാക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

No comments