Breaking News

കോൺഗ്രസിന്റെ കുത്തക മണ്ഡലം തിരിച്ച് പിടിക്കാൻ ഇത്തവണ രണ്ടും കൽപ്പിച്ച്..!! നിലമ്പൂരിൽ അൻവരിന് എതിരെ ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ്.. അൻവർ ആഫ്രിക്കയിൽ.. പ്രതീക്ഷ കോൺഗ്രസിന് തന്നെ..

 


നിലമ്ബൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആരാകുമെന്നതില്‍ അനിശ്ചിതത്വം നീങ്ങുന്നു. മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി.വി പ്രകാശിനെ നിലമ്ബൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായതായി സൂചന. പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അനുസരിച്ച്‌ മുന്നോട്ടു പോകുമെന്ന് വി.വി പ്രകാശ് പറഞ്ഞു .


മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് ശക്തി കേന്ദ്രമായ നിലമ്ബൂര്‍ മണ്ഡലം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യു.ഡി.എഫ് നേതൃത്വം. കഴിഞ്ഞ തവണ മത്സരിച്ച ആര്യാടന്‍ ഷൗക്കത്തും വി.വി പ്രകാശുമാണ് സ്ഥാനാര്‍ഥിത്വത്തിനായി അവകാശവാദമുന്നയിച്ചത്. എന്നാല്‍ ഡി.സി.സി അധ്യക്ഷന്‍ വി.വി പ്രകാശ് യു.ഡി.എഫ് സ്ഥാനാര്‍ഥി ആകുമെന്നാണ് സൂചനകള്‍.


തന്‍റെ താല്പര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടന്നും അന്തിമ തീരുമാനം പാര്‍ട്ടി ഹൈക്കമാന്‍ഡിന്‍റേത് ആണെന്നും പ്രകാശ് പറഞ്ഞു.


2016 ലും വി.വി പ്രകാശും ആര്യാടന്‍ ഷൗക്കത്തും സീറ്റിനായി അവകാശ വാദമുന്നയിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ ആര്യാടന്‍ ഷൗക്കത്തിനാണ് നേതൃത്വം അവസരം നല്‍കിയത്.


ആര്യാടന്‍ ഷൗക്കത് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസിനകത്ത് വിഭാഗീയത രൂക്ഷമായി. 11000 ത്തില്‍ അധികം വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച പി.വി അന്‍വര്‍ മണ്ഡലം പിടിച്ചെടുത്തത് . ഇത്തവണ വിവി പ്രകാശ് സ്ഥാനാര്‍ഥി ആയാലും വിഭാഗീയത തിരിച്ചടിയായേക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട് . വിഭാഗീയത ഇല്ലാതെയാക്കി പ്രകാശിന് അവസരം നല്‍കാനാണ് നേതൃത്വത്തിന്‍റെ ശ്രമം . നേരത്തെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടു മുന്‍ എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ ആര്യാടന്‍ മുഹമ്മദുമായി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തിയിരുന്നു . വി.വി പ്രകാശ് സ്ഥാനാര്‍ഥിയായാല്‍ ആര്യാടന്‍ ഷൗക്കത്തിന് പാര്‍ട്ടി ചുമതലകള്‍ ഉള്‍പ്പെടെ നല്‍കിയാകും അനുനയിപ്പിക്കുക.

No comments