Breaking News

ബി.ജെ.പിയില്‍ ചേര്‍ന്നതോടെ അന്വേഷണങ്ങളെ പേടിക്കാതെ നല്ല ഉറക്കം ലഭിക്കുന്നു - മുന്‍ കോണ്‍ഗ്രസ്​ എം.എല്‍.എ..!!


 ബി.ജെ.പിയില്‍ ചേര്‍ന്നതോടെ അന്വേഷണങ്ങളെ പേടിക്കാതെ നല്ല ഉറക്കം ലഭിക്കുന്നതായി മുന്‍ കോണ്‍ഗ്രസ്​ എം.എല്‍.എ ഹര്‍ഷവര്‍ധന്‍ പാട്ടീല്‍.

പുണെയിലെ മാവലില്‍ പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.'ഞങ്ങള്‍ക്ക്​ ബി.ജെ.പിയിലേക്ക്​ ​പോകേണ്ടിവന്നു. അദ്ദേഹം എന്താണ്​ ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന്​ ചോദിച്ചു (ത​െന്‍റ സമീപത്ത്​ ഇരുന്നയാളെ നോക്കിക്കൊണ്ട്​ ഹര്‍ഷവര്‍ധന്‍ പറഞ്ഞു) ഞാന്‍ പറഞ്ഞു നിങ്ങളുടെ നേതാവി​േനാട്​ ചോദിക്കണമെന്ന്​. ഇവിടെ എല്ലാം സമാധാനപരമായാണ്​ പോകുന്നത്​. അന്വേഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇപ്പോഴെനിക്ക്​ നല്ല ഉറക്കം ലഭിക്കുന്നുണ്ട്'-​ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ പറയുന്നു.

പുണെ ജില്ലയിലെ ഇന്ദാപൂരില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ്​ എം.എല്‍.എ ആയ പാട്ടീല്‍ 2019 മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്ബ്​ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, എന്‍ഫോഴ്സ്മെന്‍റ്​ ഡയറക്​ടറേറ്റ്, നാര്‍ക്കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതായി എന്‍.സി.പി നേതാവ്​ ശരത് പവാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

കേന്ദ്ര ഏജന്‍സികള്‍ സ്വയം പ്രതിരോധിക്കുന്നതിനുപകരം എന്തുകൊണ്ടാണ് ബിജെപി നേതാക്കള്‍ വിവിധ ആരോപണങ്ങളില്‍ നിന്ന് കേന്ദ്ര ഏജന്‍സികളെ രക്ഷിക്കാന്‍ ശ്രമിച്ചതെന്നും പവാര്‍ ചോദിച്ചു. ഇതിനുപിന്നാലെയാണ്​ ബി.ജെ.പി നേതാവി​െന്‍റ വിവാദ പ്രസ്​താവന പുറത്തുവന്നത്​.

No comments