ഉമ്മന് ചാണ്ടിയുടെ മുന്പില് വെച്ച് ഉമ്മന് ചാണ്ടിയെ അനുകരിച്ച് 14കാരന്; ചിരിപ്പിച്ച് വീഡിയോ .
എന്ത് തിരക്ക് തന്നെ ഉണ്ടായാലും ഞായറാഴ്ചകളില് വീട്ടില് തന്നെ ഇരിക്കുന്ന വ്യക്തിയാണ് കോണ്ഗ്രസിലെ മുതിര്ന്ന നേതാവ് ഉമ്മന്ചാണ്ടി. കാലങ്ങളായുള്ള പതിവാണ് അത്. പുതുപ്പള്ളിയില് അദ്ദേഹം ഉണ്ടെങ്കില് അവിടേയ്ക്ക് ജനം എത്തും. കാണാന് വേണ്ടി എത്തുന്നവരും ഉണ്ട്. എന്നാല് ഇന്ന് ഉമ്മന് ചാണ്ടിയെ കാണാന് എത്തിയവരില് ഒരു 14കാരന് ഉണ്ട്.
അദ്ദേഹത്തെ കാണാനുള്ള റിഷാദിന്റെ ആഗ്രഹം മറ്റൊന്നായിരുന്നു. അദ്ദേഹത്തിന്റെ ശൈലി നേരില് ഒന്നു കാണിക്കുക. ഒടുക്കം ആ ആഗ്രഹം നടന്നു. പരാതികളും ആവശ്യങ്ങളുമായി തന്നെ കാണാന് വരുന്നവര്ക്കിടയില് ഇങ്ങനെ ഒരു ആവശ്യവുമായി എത്തിയ റിഷാദിനോട് അടുത്തേയ്ക്ക് വരാന് പറഞ്ഞു.

No comments