Breaking News

കഴക്കൂട്ടത്ത് കടകംപള്ളിയെ പൂട്ടാൻ കോണ്‍ഗ്രസ്..!! യൂണിവേഴ്സിറ്റി കോളേജിൽ നീലപ്പതാക പാറിച്ച മുൻ ചെയർമാൻ സ്ഥാനാർഥി ആയേക്കും..


 തിരുവനന്തപുരം: കഴക്കൂട്ടത്ത് ഇത്തവണ സിപിഎം നേരിടുന്നത് ശക്തമായ ത്രികോണ മത്സരം. മുന്‍തൂക്കമുണ്ടെങ്കിലും പോരാട്ടത്തില്‍ കടുപ്പമാണ് നേരിടാനുള്ളത്. കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ കൂടി മത്സരിച്ചാല്‍ ത്രികോണ പോരാട്ടത്തിലേക്ക് മണ്ഡലം മാറും. തിരുവനന്തപുരത്ത് മൊത്തത്തില്‍ പ്രൊഫഷണുകളെ രംഗത്തിറക്കാനാണ് സിപിഎം ആലോചിക്കുന്നത്. എന്നാല്‍ സിപിഎമ്മിനെ കടത്തിവെട്ടി കോണ്‍ഗ്രസ് നിരയില്‍ നിന്നും പ്രൊഫഷണലുകള്‍ കഴക്കൂട്ടത്ത് സജീവമായി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ജയം ഉറപ്പിക്കാന് കടകംപ്പള്ളിക്ക് സാധ്യമല്ല.


ത്രികോണ മത്സരം കഴക്കൂട്ടത്ത് ശക്തമാകുമെന്ന് ഉറപ്പാണ്. ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥനായിരുന്നു ഡോ എസ്എസ് ലാലിനെയാണ് കോണ്‍ഗ്രസ് മണ്ഡലത്തില്‍ ഇറക്കാന്‍ പോകുന്നത്. കോണ്‍ഗ്രസില്‍ മികച്ച പ്രതിച്ഛായയുള്ള നേതാവ് കൂടിയാണ് അദ്ദേഹം. മണ്ഡലത്തില്‍ അദ്ദേഹം സജീവമായി കഴിഞ്ഞു. അദ്ദേഹത്തെ നേരിടാന്‍ സാധ്യമായ എല്ലാ വഴിയും പരിശോധിക്കുന്നുണ്ട് കടകംപള്ളി. വി മുരളീധരനും മണ്ഡലത്തില്‍ സജീവമായി ഉണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ അനുമതി മാത്രം ഇനി മതി.


മണ്ഡലത്തില്‍ അറിയപ്പെടുന്ന നേതാവാണ് അദ്ദേഹം. പൊതുജനങ്ങള്‍ക്കിടയിലും കോണ്‍ഗ്രസിലും അദ്ദേഹത്തിന് സ്വീകാര്യതയുണ്ട്. അതേസമയം ലാലിനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കുന്നത് തീരുമാനിച്ചിട്ടില്ല. പക്ഷേ മത്സരത്തിന് സന്നദ്ധത അദ്ദേഹം അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് കഴക്കൂട്ടം തന്നെ നല്‍കുമെന്നാണ് സൂചന. പൊതുസമ്മതി ഉള്ളവരെ കൂടുതലായി മത്സരിപ്പിക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം.


ലാല്‍ ചില്ലറക്കാരനല്ല എന്ന് സിപിഎമ്മിനും അറിയാം. യൂണിവേഴ്‌സിറ്റികോളേജേിലെ പോരാട്ട കാലം അത്ര ശക്തമായിരുന്നു. എസ്എഫ്‌ഐ ശക്തികേന്ദ്രത്തില്‍ ചെയര്‍മാനായി കെഎസ്‌യു പതാക പാറിച്ചതായിരുന്നു അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ആദ്യ രാഷ്ട്രീയ വിജയം കൂടിയായിരുന്നു ഇത്. ഇതേ രീതിയില്‍ കഴക്കൂട്ടം ലാല്‍ പിടിച്ചാലും അമ്പരക്കാനില്ല. സംസ്ഥാന ആരോഗ്യ വകുപ്പിലും ഐക്യരാഷ്ട്ര സഭയിലുമായി മൂന്നരപതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതം കഴിഞ്ഞാണ് ലാല്‍ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത്.


തിരുവനന്തപുരം കോര്‍പ്പറേഷനുകളിലെ 22 വാര്‍ഡുകള്‍ ചേര്‍ന്നതാണ് കഴക്കൂട്ടം മണ്ഡലം. മുമ്പ് ഇടതു വലത് മുന്നണികള്‍ ജയിച്ചതാണ് ഈ മണ്ഡലത്തില്‍. 2016ല്‍ കടകംപള്ളി സുരേന്ദ്രന്‍ 7347 വോട്ടിനാണ് വി മുരളീധരനെ പരാജയപ്പെടുത്തിയത്. അതേസമയം മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എയായിരുന്ന കോണ്‍ഗ്രസിന്റെ എംഎ വാഹിദ് മൂന്നാമതായി. പക്ഷേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ആ നഷ്ടം പരിഹരിച്ചു. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് വീണു.


തദ്ദേശ തിരഞ്ഞെടുപ്പോടെ മണ്ഡലത്തില്‍ കടകംപള്ളി ജയിക്കാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. യുഡിഎഫ് ഇവിടെ മൂന്നാമതാണ് എത്തിയത്. 22ല്‍ 14 ഇടത്തും ഇടതുമുന്നണിയുടെ മുന്നേറ്റമാണ്. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചെങ്കിലും കോണ്‍ഗ്രസിന് മണ്ഡലത്തില്‍ ചെറിയ പ്രശ്‌നങ്ങളുണ്ട്. അമേരിക്കയിലെ ജോലി രാജിവെച്ച് ഏഴുമാസം മുമ്പാണ് ലാല്‍ നാട്ടിലെത്തിയത്. മണ്ഡലത്തിലെ ബന്ധങ്ങള്‍ ശക്തമാക്കി വരുന്നതേയുള്ളൂ. പക്ഷേ അദ്ദേഹം പെട്ടെന്ന് പോപ്പുലറായിട്ടുണ്ട്. ഹൈക്കമാന്‍ഡിന്റെ പിന്തുണയും ലാലിനുണ്ട്. ഇവിടെ വേറെ പേരുകളൊന്നും കോണ്‍ഗ്രസിന് മുന്നിലില്ല.


സിപിഎം കടകംപള്ളിയെ തന്നെ ഇവിടെ കളത്തിലിറക്കും. 2500 കോടിയുടെ വികസന പദ്ധതികള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് സിപിഎം. ഈഴവ സമുദായത്തിന് സ്വാധീമമുള്ള കഴക്കൂട്ടത്ത് വി മുരളീധരന്റെ പേരാണ് സംസ്ഥാന നേതൃത്വത്തിന്റെ മുന്നിലുള്ളത്. ശോഭാ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍, ടിപി സെന്‍കുമാര്‍ എന്നിവരുടെ പേരുകളും ബിജെപി പരിഗണിക്കുന്നുണ്ട്. മുരളീധരന്‍ ഇല്ലെങ്കില്‍ കെ സുരേന്ദ്രന്‍ മത്സരിക്കുമെന്ന് ഉറപ്പാണ്.


കടകംപള്ളിയെ നേരിടാന്‍ ബിജെപിക്ക് വികസനം തന്നെ ഇവിടെ പറയേണ്ടി വരും. ബിജെപി എ പ്ലസ് മണ്ഡലമായി കാണുന്ന മണ്ഡലമാണ് കഴക്കൂട്ടം. ടെക്‌നോപാര്‍ക്ക്, നാലുവരി ദേശീയ, ഫ്‌ളൈഓവറുകള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളെല്ലാം മുന്‍കാലങ്ങളില്‍ ഇവിടെ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍ സംഘടനാപരമായ വെല്ലുവിളി കോണ്‍ഗ്രസ് ഇവിടെ നേരിടുന്നുണ്ട്. അതിനെ എങ്ങനെ മറികടക്കും എന്നത് മാത്രമാണ് വലിയ വെല്ലുവിളി. പ്രമുഖ നേതാവ് വന്നാലും പാര്‍ട്ടിയുടെ പ്രചാരണം അടിത്തട്ടിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസിന് ശേഷിയില്ല.

No comments