ജില്ലയില്‍ ഇന്ന് 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
പത്തനംതിട്ട : ജില്ലയില്‍ ഇന്ന് 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ വിദേശത്ത് നിന്ന് വന്നവരും, നാലു പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 476 പേര്‍ സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്ബര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്.
ജില്ലയില്‍ ഇതുവരെ ആകെ 47422 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 42189 പേര്‍ സമ്ബര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ അഞ്ചു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) 02.02.2021ന് രോഗബാധ സ്ഥിരീകരിച്ച വെച്ചൂച്ചിറ സ്വദേശി (31) 06.02.2021ന് റാന്നി, മേനാംതോട്ടം, സി.എഫ്.എല്‍.ടി.സി.യില്‍ വച്ച് മരണമടഞ്ഞു. 2) 04.02.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി-പെരുനാട് സ്വദേശിനി (67) 06.02.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. 3) 22.01.2021ന് രോഗബാധ സ്ഥിരീകരിച്ച നാറാണംമൂഴി സ്വദേശിനി (72) 01.02.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.4) 03.02.2021ന് രോഗബാധ സ്ഥിരീകരിച്ച പളളിക്കല്‍ സ്വദേശി (64) 06.02.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. 5) കോയിപ്രം സ്വദേശി (78) 05.02.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

No comments