ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎം അംഗം വിജയമ്മ ഫിലേന്ദ്രന്‍ രാജിവച്ചു
ആലപ്പുഴ: ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎം അംഗം വിജയമ്മ ഫിലേന്ദ്രന്‍ രാജിവച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം വേണ്ടെന്ന സിപിഎം തീരുമാനത്തെ തുടര്‍ന്നാണ് രാജി. രാജിവച്ചില്ലെങ്കില്‍ വിജയമ്മയ്‌ക്കെതിരേ അച്ചടക്ക നടപടിയെടുക്കുമെന്ന് സിപിഎം മുന്നറിയിപ്പ് നല്‍കിയിരുന്നു. തൃപ്പെരുന്തുറ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. 18 അംഗ ഭരണസമിതിയില്‍ യുഡിഎഫിനും ബിജെപിക്കും ആറു വീതവും എല്‍ഡിഎഫിന് അഞ്ച് സീറ്റുമാണ് ലഭിച്ചത്. ഒരു സ്വതന്ത്രനും ജയിച്ചിരുന്നു. എന്നാല്‍, ബിജെപിക്കും എല്‍ഡിഎഫിനും മാത്രമാണ് പട്ടികജാതി വനിതാ പ്രതിനിധികളുള്ളത്. ഇതേത്തുടര്‍ന്ന് ബിജെപി അധികാരത്തില്‍ എത്താതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് എല്‍ഡിഎഫിന് പിന്തുണ നല്‍കിയത്.

No comments