Breaking News

കേരളത്തിലെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നു, ആയില്ല, എന്നുവിചാരിച്ച്‌ ഞാന്‍ ഈ പരിപാടി നിര്‍ത്തുന്നില്ല - രമേശ് ചെന്നിത്തല..

 


കേരളത്തിലെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ച ഓരാളാണ് താനെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടയിലാണ് വലിയ വലിയ സ്വപനങ്ങള്‍ കാണാന്‍ ഉപദേശിച്ച്‌ ചെന്നിത്തല തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്‌.

ഹരിപ്പാട് താജൂല്‍ ഉലമ എഡ്യുക്കേഷ്ണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മെറിറ്റ് അവാര്‍ഡ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം.

'കേരളത്തിലെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ച ഓരാളാണ് ഞാന്‍. ആയില്ല, എന്നുവിചാരിച്ച്‌ ഞാന്‍ ഈ പരിപാടി നിര്‍ത്തുന്നില്ല, തുടരുകയാണ്. അവസാനം വരെ പോരാടും ഒരിക്കല്‍ ഞാന്‍ നേടും എന്നുള്ളതാണ് എന്റെ നിശ്ചയദാര്‍ഢ്യം. ഒരു തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതുകൊണ്ട് ഒന്നും അവസാനിപ്പിക്കില്ല' . പ്രശ്നങ്ങളും പ്രതിബന്ധങ്ങളുമുണ്ടാകാം. അതില്‍ തളര്‍ന്ന പോകരുതെന്ന് കുട്ടികളോട് പറഞ്ഞു.

No comments