ഉപതെരഞ്ഞെടുപ്പിലെ ചരിത്ര വിജയം..!! പിന്നാലെ നിർണായക പ്രഖ്യാപനം.. തൃണമൂൽ..
ബംഗാളിലെ ഭവാനിപൂര്‍ അടക്കമുള്ള സീറ്റുകളിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാലു സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്.
ദിന്‍ഹാത്ത, ശാന്തിപൂര്‍, ഖര്‍ദാഹ, ഗോസാബ സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.
ഉദയന്‍ ഗുഹ (ദിന്‍ഹാത്ത), ബ്രജാകിഷോര്‍ ഗോസ്വാമി (ശാന്തിപൂര്‍), ശോഭന്‍ദേബ് ചധോപാധ്യായ (ഖര്‍ദാഹ), സുബ്രത മണ്ഡല്‍ (ഗോസാബ) എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ഒക്ടോബര്‍ 30നാണ് ഈ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക.
തൃണമൂല്‍ എം.എല്‍.എമാരായ കാജല്‍ സിന്‍ഹയും ജയന്ത നസ്കറും കോവിഡ് പിടിപ്പെട്ട് മരിച്ചതും ബി.ജെ.പി നേതാവായ നിതീഷ് പ്രമാണിക് കേന്ദ്രമന്ത്രിയായതും ശാന്തിപൂരിലെ ബി.കെ.പി എം.എല്‍.എ ജഗന്നാഥ് സര്‍ക്കാര്‍ രാജിവെച്ചതും ആണ് നാലു സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പിന് വഴിവെച്ചത്.
ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 58,835 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജി വിജയിച്ചത്. 85,263 വോട്ടാണ് മമതക്ക് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ഥി ബി.ജെ.പിയിലെ പ്രിയങ്ക ടിബ്രെവാള്‍ 26,428 വോട്ട് നേടി. സി.പി.എം സ്ഥാനാര്‍ഥി ശ്രിജിബ് ബിശ്വാസിന് ലഭിച്ചത് 4,226 വോട്ട്. ഭവാനിപൂരിന് പുറമെ സംസര്‍ഗഞ്ച്, ജംഗിപ്പൂര് സീറ്റുകളിലും തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ ബി.ജെ.പി സ്ഥാനാര്‍ഥികളെ തോല്‍പിച്ചു.
നിയമസഭ െതരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ പരാജയപ്പെട്ട മമതക്ക് ഭവാനിപൂരിലെ വിജയം നിര്‍ണായകമായിരുന്നു. ബംഗാള്‍ മുഖ്യമന്ത്രിയായി തുടരാന്‍ മമതക്ക് ജയം അനിവാര്യമായിരുന്നു.

No comments