കെപിസിസി പുനഃസംഘടന; ഭാരവാഹിയാകാന്‍ ജനപ്രതിനിധികള്‍ക്ക് വിലക്കില്ല..!! ഈ ഒരൊറ്റ യോഗ്യത മാത്രം.. വൈസ് പ്രസിഡന്റ് ഇനി പദവിയില്ല.. സംസ്ഥാന നേതാക്കൾ ഇനി സ്വന്തം..
സംസ്ഥാനത്ത് കെ.പി.സി.സി., ഡി.സി.സി. പുനഃസംഘടനയ്ക്കുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി നാളെ. ജനപ്രതിനിധികള്‍ക്ക് കെ.പി.സി.സി. ഭാരവാഹിയാകാന്‍ വിലക്കുണ്ടാകില്ല. ഇടയ്ക്ക് ഒരാള്‍ക്ക് ഒരു പദവിയെന്ന നിബന്ധന ഉണ്ടായിരുന്നെങ്കിലും അത് പരിഗണിച്ചേക്കില്ല. പ്രായപരിധിയും മാനദണ്ഡങ്ങളില്‍പ്പെടില്ല. കെ.പി.സി.സി. പ്രസിഡന്റിന് ബാധകമാക്കാത്ത പ്രായപരിധി മറ്റ് ഭാരവാഹികള്‍ക്ക് അടിച്ചേല്‍പ്പിക്കുന്നത് ഉചിതമല്ലെന്നാണ് തീരുമാനം.
എന്നാല്‍ ഡി.സി.സി. പ്രസിഡന്റായി എം.പി., എം.എല്‍.എ.മാരെ നിയമിക്കില്ല. ജില്ലയിലാകെ പ്രവര്‍ത്തിക്കേണ്ടതിനാലാണ് ഈ തീരുമാനം. ജംബോ സമിതികള്‍ക്ക് പകരം പരമാവധി 15 ഭാരവാഹികളെന്നതാണ് കെ.പി.സി.സി.പ്രസിഡന്റിന്റെ താത്പര്യം. വൈസ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും മൂന്ന് വീതവും സെക്രട്ടറിമാര്‍ അഞ്ചും എന്ന നിര്‍ദേശമാണ് ഉയരുന്നത്. എന്നാല്‍ ഗ്രൂപ്പ് നേതൃത്വം കൂടുതല്‍ ഭാരവാഹികള്‍ വേണമെന്ന പക്ഷക്കാരാണ്. ഹൈക്കമാന്‍ഡിന്റെ അംഗീകാരത്തിനു ശേഷമായിരിക്കും പേരുകള്‍ ചര്‍ച്ച ചെയ്യുന്നത്. ജൂലായ് 15-നകം ഭാരവാഹികള്‍ നിലവില്‍ വരണമെന്ന നിലയില്‍ സമയക്രമം നിശ്ചയിക്കും. മാനദണ്ഡങ്ങള്‍ക്ക് രൂപംനല്‍കാന്‍ കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മറ്റ് മുതിര്‍ന്ന നേതാക്കളുമായും ആശയവിനിമയം നടത്തിവരികയാണ്.
മിക്ക ഡി.സി.സി.കളിലും പുതിയ പ്രസിഡന്റുമാര്‍ വരും. കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായിരിക്കുന്ന ചിലര്‍ ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് മാറാന്‍ സാധ്യതയുണ്ട്. സ്ഥാനമൊഴിയുന്ന ഡി.സി.സി. പ്രസിഡന്റുമാര്‍ കെ.പി.സി.സി. ഭാരവാഹിത്വത്തിലേക്കും വന്നേക്കാം. കെ.പി.സി.സി., ഡി.സി.സി. പുനഃസംഘടനയില്‍ സഹകരിക്കാനാണ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. ഗ്രൂപ്പ് നേതൃത്വം നല്‍കുന്ന പട്ടിക അതേപടി അംഗീകരിക്കുന്ന രീതിക്ക് മാറ്റംവരാം. ഗ്രൂപ്പില്‍പ്പെട്ടവരായാലും കഴിവ് നോക്കിയായിരിക്കും തീരുമാനമെന്ന സൂചനയാണ് ലഭിക്കുന്നത്. വി.ഡി. സതീശനും കെ. സുധാകരനും ഉടനെ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സന്ദര്‍ശിച്ച് പാര്‍ട്ടി പുനഃസംഘടനയടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

No comments