ഗോവയിൽ അടുത്തത് കോൺഗ്രസ് ഭരണം..?? കൂടുതൽ സീറ്റ് കിട്ടിയിട്ടും ഭരണം നഷ്ടപ്പെട്ട.. ആ പിഴവ് ആവർത്തിക്കില്ല.. നേത്രത്വം നൽകുന്നത് ഈ നേതാക്കൾ..
ഗോവയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എത്തിയത് ബൈക്ക് ടാക്സിയില്‍.
ഗോവയില്‍ ഏറെ പ്രചാരത്തിലുള്ള വാഹനമാണ് ബൈക്ക് ടാക്സി. ഗോവ ആസാദ് മൈതാനത്തേയ്ക്ക് ബൈക്ക് ടാക്സിയിലെത്തിയ രാഹുലിന്റെ യാത്രയുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി. പ്രചാരണത്തിനിടെ മത്സ്യത്തൊഴിലാളികളോടും വിദ്യാര്‍ത്ഥികളോടും രാഹുല്‍ സംസാരിച്ചു.
ബി.ജെ.പി തുടര്‍ഭരണം പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് ഗോവ. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പില്‍ ലഭിച്ച തിരിച്ചടി മറികടക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. 40 അംഗ സഭയില്‍ 13 സീറ്റുണ്ടായിരുന്ന ബി.ജെ.പി പ്രാദേശിക പാര്‍ട്ടികളെ കൂട്ടുപിടിച്ചാണ് കഴിഞ്ഞ തവണ വിജയിച്ചത്. എന്നാല്‍, ഗോവയെ ലക്ഷ്യമിട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൂടി രംഗത്തുവന്നതോടെ കോണ്‍ഗ്രസിന് ആശങ്കകള്‍ ഏറെയാണ്
No comments