വാരാണസിയിലും ഗോരഖ്പൂരിലും ബി.ജെ.പി വിയർക്കും.. കോൺഗ്രസിനെ അകറ്റി നിർത്തിയ അഖിലേഷും മായാവതിയും അങ്കലാപ്പിൽ.. പ്രിയങ്കയുടെ തണലില്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നത് ഇങ്ങനെ
കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പ്രിയങ്കാ ഗാന്ധിക്ക് ഏറ്റെടുക്കേണ്ടി വന്നിരിക്കുന്നത് ഭാരിച്ച ദൗത്യമാണ്.
ഇക്കുറി ലോക് സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് യു.പിയില്‍ മാന്യമായ സീറ്റ് ഉറപ്പാക്കുക. ഒപ്പം 2022ലെ തിരഞ്ഞെടുപ്പില്‍ യു.പി പിടിക്കുക.
പക്ഷേ, തന്റെ മുന്നിലെ ദൗത്യങ്ങളെ കൂളായി കണ്ട് ഇന്ദിരാഗാന്ധിയെ അനുസ്മരിപ്പിക്കുന്ന നിശ്ചയദാര്ഢ്യത്തിലൂന്നി മുന്നോട്ട് പോകുന്ന പ്രിയങ്കയ്ക്ക് അത് സാധിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളും അണികളും കരുതുന്നത്.
അതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം നടന്ന റോഡ് ഷോയില്‍ കണ്ടത്. തന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിന് തുടക്കം കുറിച്ച് യു.പിയില്‍ എത്തിയപ്പോള്‍തന്നെ അതിനുള്ള ചില ചലനങ്ങള്‍ യു.പിയില്‍ ദൃശ്യമായി.
എസ്.പി, ബി.എസ്.പി സഖ്യം കോണ്‍ഗ്രസിനെ പരിഗണിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീക്കി തുടങ്ങി. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ എസ്.പി തയാറാകുന്നു എന്ന് സൂചന നല്കുന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
അതേസമയം, യു.പിയിലെത്തിയ പ്രിയങ്ക തന്റെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഗ്രൗണ്ട് ലെവല്‍ വര്‍ക്കിലൂടെ പ്രവര്‍ത്തകരുടെ മനമറിഞ്ഞ് തന്ത്രങ്ങള്‍ രൂപീകരിക്കാനുള്ള നീക്കത്തിലാണ് പ്രിയങ്ക.
ലക്നൗവിലെ കോണ്‍ഗ്രസ് ഒാഫീസില്‍ തന്റെ പ്രവര്‍ത്തന മേഖലയ്ക്ക് കീഴെവരുന്ന പ്രദേശങ്ങളിലെ സാധാരണ പ്രവര്‍ത്തകരെ കാണുന്ന തിരക്കിലാണ് പ്രിയങ്ക. പതിനാലുവരെ ഇതു തുടരും.
ഒരുകാലത്ത് സംസ്ഥാനം ഭരിച്ചിരുന്ന പാര്‍ട്ടിക്ക് പറ്റിയ പാളിച്ച എന്താണെന്ന് മനസിലാക്കി അത് തിരുത്തി മുന്നേറാനാണ് ശ്രമം. അതിനാണ്ണ് പഴയ ജനപ്രതിനിധികളെയും സാധാരണ പ്രവര്‍ത്തകരെയും നേരിട്ട് കാണുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ് പൂരിലെയും പ്രവര്‍ത്തകരെ കാണുന്നതിനാണ് കൂടുതല്‍ ശ്രദ്ധ.
ഇൗ മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പലപ്രദേശങ്ങളിലും പാര്‍ട്ടിയെ നയിക്കാന്‍ ശക്തമായ നേതൃത്വം പോലുമില്ലാത്ത അവസ്ഥയാണ്. ഇത് വളരെ പെട്ടെന്ന് മാറ്റിയെടുക്കാനാവില്ല.
ഒാരോ പ്രദേശത്തെയും ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്താണെന്ന് മനസിലാക്കി അതിനുള്ള പോംവഴികള്‍ അവരില്‍ നിന്നുതന്നെ സ്വീകരിച്ച് ജനങ്ങളെ കൈയിലെടുക്കുന്ന ജനകീയ ശൈലിയാണ് പ്രിയങ്കയുടേതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഒരുപക്ഷേ, തിരഞ്ഞെടുപ്പ് പ്രകടന പത്രികപോലും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തയാറാക്കുക. പുതിയയ ഭാവിയും പുതിയ രാഷ്ട്രീയവും തനിക്കൊപ്പം തുടങ്ങാം എന്ന പ്രിയങ്കയുടെ ആഹ്വാനം ജനങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.
ജനങ്ങള്‍ മടുത്ത കോണ്‍ഗ്രസിന്റെ പഴയ രീതി ഇനി ഉണ്ടാവില്ലെന്ന് ഇതിലൂടെ അവര്‍ ഉറപ്പു നല്‍കിയിരിക്കുകയാണ്. ഇത് ജനങ്ങളെ കോണ്‍ഗ്രസിനോട് അടുപ്പിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

No comments