കേരളത്തിലെ പെട്രോളിയം രംഗത്ത് നിക്ഷേപ സാധ്യതകള്‍ തേടി മുഖ്യമന്ത്രി യുഎഇയിൽ
തിരുവനന്തപുരം: കേരളത്തിലെ പെട്രോളിയം രംഗത്ത് നിക്ഷേപ സാധ്യതകള്‍ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍, യു.എ.ഇ മന്ത്രി സുല്‍ത്താന്‍ ജാബറുമായി കൂടിക്കാഴച നടത്തി. കൊച്ചിയിലെ പെട്രോ കെമിക്കല്‍ കോംപ്ലക്സില്‍ നിക്ഷേപം നടത്താന്‍ അബുദബി ദേശീയ എണ്ണക്കമ്ബനി സന്നദ്ധത അറിയിച്ചു. ഇതിനായി സംയുക്ത കര്‍മസമിതി രൂപീകരിക്കും. സമിതിയുടെ പഠനശേഷം മന്ത്രിതലസംഘം കൊച്ചിയിലെത്തി തുടര്‍ നടപടി സ്വീകരിക്കും. ദുബായില്‍ ലോകകേരള സഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു രാവിലെ യു.എ.ഇയിലെത്തിയത്.

No comments