എസ്.രാജേന്ദ്രനെതിരെ കേസെടുക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. രാജേന്ദ്രനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. രാഷ്ട്രീയ ധാര്‍മികതയില്ലാത്ത പാര്‍ട്ടിയായി സിപിഎം മാറിയെന്നും കെപിസിസി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.
ദേവികുളം സബ് കലക്ടര്‍ ഡോ. രേണുരാജിനെ രാജേന്ദ്രന് അധിക്ഷേപിച്ച് സംസാരിച്ചതു വിവാദമായിരുന്നു. മൂന്നാറിലെ അനധികൃത കെട്ടിടനിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചതിന്റെ പേരിലായിരുന്നു അധിക്ഷേപം.
ഇതില്‍ സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ എംഎല്‍എയെ തള്ളിപ്പറഞ്ഞിരുന്നു.
റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാര്‍ പഞ്ചായത്ത് കെട്ടിടനിര്‍മാണം നടത്തിയതു നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ച സബ്കളക്ടറുടെ നടപടികളെ ശരിവച്ച് ഇടുക്കി ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബു ചീഫ് സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

No comments