സിമന്റ് വില കുത്തനെ കൂടുന്നു
തൃശ്ശൂര്‍: സിമന്റ് നിര്‍മാണ കമ്ബനികളുടെ പ്രതിനിധികളുടെ യോഗത്തില്‍ സംസ്ഥാനത്ത് എല്ലാ ഗ്രേഡ് സിമന്റിനും ചാക്കൊന്നിന് 20 രൂപ കൂട്ടാന്‍ തീരുമാനമായി. തീരുമാനം ഇന്ത്യയൊട്ടുക്കുമുള്ള വിതരണക്കാരെ അറിയിച്ചിട്ടുണ്ട്. ഇതോടെ രണ്ട് മാസത്തിനിടെ സിമന്റിന്റെ വിലക്കയറ്റം ചാക്കൊന്നിന് 70 രൂപയാകും.
അതിനാല്‍ ഇന്ന് മുതല്‍ എല്ലാ കമ്ബനികളുടെയും എ ഗ്രേഡ് സിമന്റിന് ചാക്കിന് 403 രൂപയാണ്. ഇതില്‍ ചാക്കിന്റെ ലാമിനേഷനാണ് മൂന്ന് രൂപ. ബി ഗ്രേഡ് സിമന്റിന് 395, സി ഗ്രേഡിന് 390 എന്നിങ്ങനെയാകും വില.

No comments