കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു 9 സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസി എസി ബസ് സർവീസ്
മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു 9 സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസി എസി ബസ് സർവീസ് ആരംഭിക്കും. പയ്യന്നൂർ, കാസർകോട്, കാഞ്ഞങ്ങാട്, തലശ്ശേരി, കോഴിക്കോട്, മാനന്തവാടി, ബത്തേരി, വടകര, താമരശ്ശേരി എന്നിവിടങ്ങളിൽ നിന്നാണ് സർവീസ്. ആഭ്യന്തര വിമാന സർവീസുകൾക്ക് 1 മണിക്കൂർ മുൻപുംരാജ്യാന്തര സർവീസുകൾക്ക് 2 മണിക്കൂർ മുൻപും വിമാനത്താവളത്തിൽ എത്തുംവിധമാണു ബസുകൾ. രാത്രി സർവീസുമുണ്ടാകും. നിലവിൽ കണ്ണൂർ ഡിപ്പോയിൽ നിന്നു രാവിലെയും വൈകിട്ടും വിമാനത്താവളത്തിലേക്കു ബസുണ്ട്. വിമാനത്താവള ജീവനക്കാരുടെ സൗകര്യം ലക്ഷ്യമിട്ടാണിത്

No comments