Breaking News

ചാവക്കാട് കൊലപാതകം ; നാല് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു


ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ നാല് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. പ്രതികള്‍ ചാവക്കാട് ഭാഗത്തുളളവര്‍ തന്നെയെന്നും പൊലീസ് അറിയിച്ചു. കൊലയ്ക്ക് പിന്നില്‍ 22 അംഗ സംഘമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ രാവിലെ 9ന് ആയിരുന്നു മരണം. ചൊവ്വാഴ്ച്ച വൈകിട്ട് 6.30നാണ് 7 ബൈക്കുകളിലെത്തിയ 15 അംഗ സംഘം നൗഷാദ് ഉള്‍പ്പെടെ 4 പേരെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. പുന്ന സെന്ററില്‍ നിന്നിരുന്ന നൗഷാദ് അടക്കമുള്ളവരെ വാള്‍, വടിവാള്‍, ഇരുമ്ബ് പൈപ്പ് തുടങ്ങിയവയുമായി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഘത്തില്‍ ചിലര്‍ മുഖംമൂടി ഉപയോഗിച്ചിരുന്നതായും പറയുന്നു.

No comments