Breaking News

ആര്‍.എസ്‌.എസുകാരനെ എങ്ങനെ ഡി.ജി.പിയാക്കും? എസ്.ഡി.പി.ഐയും ആര്‍.എസ്.എസും ഒരുപോലെ: കോടിയേരി

ആര്‍.എസ്.എസുകാരനെ എങ്ങനെ ഡി.ജി.പി പദവിയില്‍ ഇരുത്തുമെന്ന് ചോദിച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുന്‍ ഡി.ജി.പി ജേക്കബ് തോമസിനെതിരെയായിരുന്നു കോടിയേരിയുടെ പരിഹാസം. ഇക്കാര്യത്തില്‍ പരിശോധന നടത്തണമെന്നും ഇത്തരത്തിലൊരാളെ പൊലീസ് സര്‍വീസില്‍ എടുക്കുന്നത് എങ്ങനെയാണെന്നും കോടിയേരി ചോദിച്ചു. കേന്ദ്ര ട്രൈബ്യുണല്‍ വിധിക്കെതിരായി തുടര്‍നടപടികളുമായി മുന്നോട്ട് പോകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
അതേസമയം, ചാവക്കാട് ഉണ്ടായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം പ്രതിഷേധം അര്‍ഹിക്കുന്നതാണെന്നും സംഭവം അപലപനീയമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. കൊലപാതകം നടത്തിയത് എസ്.ഡി.പി.ഐ എന്നാണ്‌ ലഭിക്കുന്ന വിവരം.

No comments